News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് രണ്ടാംതരംഗം; സംസ്ഥാനത്ത് പള്‍സ് ഓക്‌സി മീറ്ററിന് ക്ഷാമം

 കോവിഡ് രണ്ടാംതരംഗം; സംസ്ഥാനത്ത് പള്‍സ് ഓക്‌സി മീറ്ററിന് ക്ഷാമം

തിരുവനന്തപുരം: സംസ്ഥാനത്ത് പള്‍സ് ഓക്‌സി മീറ്ററിന് ക്ഷാമം. കോവിഡ് വ്യാപനം രൂക്ഷമായതോടെ ശരീരത്തിലെ ഓക്‌സിജന്‍ നില അളക്കുന്ന പള്‍സ് ഓക്‌സി മീറ്റർ ലഭിക്കാനില്ലെന്നും ലഭ്യമായവ തന്നെ നിലവാരം കുറഞ്ഞവയെന്നുമാണ് പരാതി.

മെഡിക്കല്‍ ഷോപ്പുകളില്‍ 700 രൂപയുടെ സ്ഥാനത്ത് 1500 മുതല്‍ 3000 രൂപ വരെ ഈടാക്കുന്നുവെന്നും പരാതി. ഡിസ്ട്രിബ്യൂട്ടര്‍മാര്‍ തങ്ങള്‍ക്ക് വില കൂട്ടിയാണ് തരുന്നതെന്നാണ് മെഡിക്കല്‍ ഷോപ്പുകാരുടെ വിശദീകരണം.

വീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്നവരുടെ ഹൃദയമിടിപ്പും ഓക്‌സിജന്റെ അളവും മൂന്നു മണിക്കൂര്‍ ഇടവേളയില്‍ പരിശോധിക്കണം. ഓക്‌സിജന്‍ അളവ് കുറഞ്ഞാല്‍ ആരോഗ്യ സംവിധാനത്തിന്റെ സഹായം തേടേണ്ടതായുമുണ്ട്. അതിനിടയിലാണ് താങ്ങാനാവുന്നതിലും അധികം വില ഇതിന് ഈടാക്കുന്നത്.

Facebook Comments

News Desk 4