News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് രണ്ടാം തരംഗം; ഡല്‍ഹിൽ കടുത്ത നിയന്ത്രണങ്ങൾ

 കോവിഡ് രണ്ടാം തരംഗം; ഡല്‍ഹിൽ കടുത്ത നിയന്ത്രണങ്ങൾ

ഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായതോടെ മിനി ലോക്ക് ഡൗണിലേക്ക് നീങ്ങി രാജ്യ തലസ്ഥാനം. മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഡല്‍ഹിയിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ അനുവാദമുള്ളൂ.

ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബയ്ജാലുമായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഡല്‍ഹിയില്‍ വാരാന്ത്യ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച രാത്രി 10 മണി മുതല്‍ തിങ്കളാഴ്ച രാവിലെ 6 മണി വരെയാണ് ലോക്ക് ഡൗണ്‍.

മാളുകള്‍, ജിമ്മുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ അടച്ചിടും. ഹോട്ടലുകളില്‍ ഹോം ഡെലിവറികള്‍ മാത്രമേ അനുവദിക്കൂ. ഒരു മുന്‍സിപ്പല്‍ സോണില്‍ ദിവസം ഒരു മാര്‍ക്കറ്റ് മാത്രം തുറക്കാനാണ് അനുമതി. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തുന്നവര്‍ക്ക് ഇ-പാസ് നല്‍കും.

Facebook Comments

News Desk 4