News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് രണ്ടാംതരംഗം; മലപ്പുറത്തും കോഴിക്കോടും വാക്സീൻ ക്ഷാമം

 കോവിഡ് രണ്ടാംതരംഗം; മലപ്പുറത്തും കോഴിക്കോടും വാക്സീൻ ക്ഷാമം

മലപ്പുറം: കോഴിക്കോടും മലപ്പുറത്തും വാക്സീൻ ക്ഷാമം. മലപ്പുറം ജില്ലയിൽ കോവാക്സീനും കോവിഷീൽഡും കൂടി ആകെ അവശേഷിക്കുന്നത് 15,000 ഡോസ് വാക്സീൻ മാത്രമാണ്. പുതിയ സ്റ്റോക്ക് വാക്സീൻ ഇനി എന്ന് എത്തുമെന്നത് സംബന്ധിച്ച് തീരുമാനമാകാത്ത സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് നിലവിൽ ജില്ലയിൽ വാക്സീൻ വിതരണം ചെയ്യുന്നത്.

കോഴിക്കോട് ജില്ലയിലും വാക്സീൻ ക്ഷാമം നേരിടുന്നുണ്ട്. നിലവിൽ 5000 ഡോസ് കോവിഷീൽഡ് വാക്ശീൻ മാത്രമാണ് സ്റ്റോക്കുള്ളത്. സാധാരണ 15,000 ഡോസ് വാക്സിനാണ് ഒരു ദിവസം വിതരണം ചെയ്യുന്നത്. ഈ സ്ഥാനത്ത് ഇന്ന് മൂന്നിലൊന്ന് വാക്സീൻ മാത്രമേ വിതരണത്തിനുള്ളു. ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ വാക്സീനേഷൻ കേന്ദ്രങ്ങൾ വെട്ടിച്ചുരുക്കുകയും ചെയ്തു.

Facebook Comments

News Desk 4