News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

രാജ്യത്തെ ആശങ്കയിലാക്കി കോവിഡ് രണ്ടാം തരംഗം; 24 മണിക്കൂറിനിടെ 2,00,739 പുതിയ കേസുകൾ

 രാജ്യത്തെ ആശങ്കയിലാക്കി കോവിഡ് രണ്ടാം തരംഗം; 24 മണിക്കൂറിനിടെ 2,00,739 പുതിയ കേസുകൾ

ഡൽഹി: രാജ്യത്ത് രണ്ട് ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 1038 മരണവും 2,00,739 കേസുകളുമാണ് സ്ഥിരീകരിച്ചത്. ലോകത്ത് അമേരിക്കയില്‍ മാത്രമാണ് ഒറ്റ ദിവസം രണ്ട് ലക്ഷത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

പ്രതിദിനനിരക്ക് ഇന്നലെ 1.84 ലക്ഷത്തിലധികമായിരുന്നു. തുടർച്ചയായ ഒരാഴ്ച്ച ഒന്നര ലക്ഷത്തിലേറെയാണ് രോഗബാധിതരുടെ എണ്ണം. പ്രതിദിന മരണ നിരക്ക് ഇന്നലെ 1000 കടന്നു.

ആറ് മാസത്തിന് ശേഷം ഇന്നലെയാണ് ആയിരം പേർ മരിച്ചത്. ഇതോടെ ഇന്ത്യയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,40,74,564 ആയി ഉയര്‍ന്നു. 1,73,123 പേരാണ് മരിച്ചത്. രോഗമുക്തരായത് 1,24,29,564 പേരാണ്. രാജ്യത്ത് ഇപ്പോഴും 14,71,877 സജീവ കേസുകളുണ്ട്.

ആറ് സംസ്ഥാനങ്ങളിൽ വ്യാപനം അതിതീവ്രമാണ്. ജനിതക വ്യതിയാനം ഇപ്പോഴത്തെ വ്യാപനത്തിന് കാരണമല്ലെന്നായിരുന്നു ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞത്. എന്നാൽ രണ്ട് തവണ ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. രാജ്യത്ത് ഇതുവരെ 11 കോടിയിലേറെ പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്

Facebook Comments

News Desk 4