News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; പരിശോധന മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ഐ.സി.എം.ആര്‍

 രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; പരിശോധന മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ഐ.സി.എം.ആര്‍

ഡൽഹി: രാജ്യത്ത് കോവിഡ് പരിശോധനയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ഐ സി എം ആര്‍(ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്). രോഗം സ്ഥിരീകരിച്ചവര്‍ക്ക് വീണ്ടും ആര്‍ ടി പി സി ആര്‍ പരിശോധന നിര്‍ബന്ധമില്ലെന്നതടക്കമുളള മാറ്റങ്ങൾ വരുത്തി. രാജ്യത്തെ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ലബോറട്ടറികളുടെ ജോലി ഭാരം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് മാര്‍ഗനിര്‍ദേശങ്ങളിലെ മാറ്റം.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ നിര്‍ബന്ധമായി പരിശോധന നടത്തണമെന്ന വ്യവസ്ഥ ഒഴിവാക്കി. ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ യാത്ര ചെയ്യുന്നതിന് ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്തണമെന്ന നിബന്ധന ഇനി ഉണ്ടാകില്ല.

നിലവില്‍ രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലാണെന്നും ടെസ്റ്റിംഗ്, ട്രാക്കിംഗ്, ട്രെയ്സിംഗ്, ഐസൊലേഷന്‍ മാത്രമാണ് വൈറസ് വ്യാപനം നിയന്ത്രിക്കാനുളള മാര്‍ഗം. രോഗം സ്ഥിരീകരിക്കുന്നവര്‍ വീട്ടില്‍ ചികിത്സയില്‍ തുടരുന്നതും വൈറസ് വ്യാപനം തടയാന്‍ സഹായിക്കുമെന്നും ഐ സി എം ആര്‍ ചൂണ്ടിക്കാട്ടുന്നു.

Facebook Comments