News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വ്യാപനം രൂക്ഷം; നീലഗിരി അതിർത്തികളിൽ കർശന പരിശോധന

 കോവിഡ് വ്യാപനം രൂക്ഷം; നീലഗിരി അതിർത്തികളിൽ കർശന പരിശോധന

വയനാട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നീലഗിരി അതിർത്തിയിൽ കർശന പരിശോധനകൾക്ക് ശേഷം മാത്രമാണ് കേരളത്തിൽ നിന്നുള്ളവർക്ക് പ്രവേശനം അനുവദിക്കുന്നത്. ഇ-പാസ് വഴി അതിർത്തിയിൽ എത്തുന്ന യാത്രക്കാരുടെ ആവശ്യങ്ങൾ അറിഞ്ഞ ശേഷം അടിയന്തിരമാണെങ്കിൽ മാത്രം പ്രവേശനം അനുവദിക്കും. ജില്ലയിലേക്ക് പ്രവേശിക്കുന്നതിനായി നിലവിൽ ഇ-പാസ് ലഭ്യമാണ്.

എന്നാൽ അതിർത്തിയിൽ കർശന നിരീക്ഷണത്തിന് ശേഷം സമർപ്പിക്കുന്ന രേഖകൾ വിലയിരുത്തിയാണ് പ്രവേശനം അനുവദിക്കുന്നത്. നിലവിൽ കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ കേരള അതിർത്തി ചെക്ക് പോസ്‌റ്റുകളായ നാടുകാണി, ചോലാടി, നമ്പ്യാർകുന്ന്, താളൂർ, പാട്ടവയൽ എന്നിവിടങ്ങളിലാണ് പരിശോധന കർശനമാക്കിയത്.

കേരളത്തിൽ നിന്നും നിരവധി വാഹനങ്ങൾ ഗൂഡല്ലൂരിൽ വന്നു പോകുന്നതായി അധികൃതരുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് അതിർത്തികളിൽ നിരീക്ഷണം കർശനമാക്കാൻ തീരുമാനിച്ചത്.

Facebook Comments

News Desk 4