News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

‘ബൈക്കില്‍ കോവിഡ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചു’; പുന്നപ്ര കേന്ദ്രത്തിന് ആംബുലന്‍സ് അനുവദിച്ച്‌ നൽകുമെന്ന് മുഖ്യമന്ത്രി

 ‘ബൈക്കില്‍ കോവിഡ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചു’; പുന്നപ്ര കേന്ദ്രത്തിന് ആംബുലന്‍സ് അനുവദിച്ച്‌ നൽകുമെന്ന് മുഖ്യമന്ത്രി

ആലപ്പുഴ: പുന്നപ്ര കോവിഡ് കേന്ദ്രത്തിന് സർക്കാർ ആംബുലന്‍സും ആവശ്യത്തിനു ആരോഗ്യ പ്രവർത്തകരെയും വിന്യസിച്ച് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കരൂർ സ്വദേശിയായ യുവാവിന് ഇന്നലെ രാവിലെ ശ്വാസംമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ സന്നദ്ധ പ്രവർത്തകർ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ചിരുന്നു.

87 പേര്‍ കഴിയുന്ന ഡൊമിസിലറി കെയര്‍ സെന്ററില്‍ ആവശ്യത്തിന് ആരോഗ്യപ്രവര്‍ത്തകരോ ആംബുലന്‍സോ ഉണ്ടായിരുന്നില്ല. കോവിഡ് ബാധിതനായ അമ്പലപ്പുഴ കരൂര്‍ സ്വദേശിയെ സന്നദ്ധപ്രവര്‍ത്തകര്‍ ഇന്നലെ ബൈക്കില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ വാര്‍ത്തയായിരുന്നു.

രോഗിയെ ബൈക്കില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആലപ്പുഴ പുന്നപ്രയിലെ കോവിഡ് സെന്ററില്‍ ആംബുലന്‍സ് അനുവദിക്കും. കൂടാതെ ജില്ലകളിലെ തദ്ദേശതല സ്ഥാപനങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തും.ഇരുപത്തിനാല് മണിക്കൂറും സേവനം ലഭ്യമാകുന്നവിധം രണ്ടു സ്റ്റാഫ് നഴ്സുമാരെയും വിന്യസിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

Facebook Comments

News Desk 4