News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ്; സുപ്രിംകോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണനയിൽ

 കോവിഡ്; സുപ്രിംകോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണനയിൽ

ഡൽഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ എടുത്ത കേസ് ഇന്ന് സുപ്രിംകോടതി പരിഗണനയിൽ. കോവിഡ് വാക്‌സിന്റെ വ്യത്യസ്ത വിലകളില്‍ കേന്ദ്രസര്‍ക്കാരിന്റെ നയം കോടതി പരിശോധിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, രാജ്യത്തെ ഓക്‌സിജന്‍ ലഭ്യത അടക്കം വിലയിരുത്തും.

വിവിധ വാക്‌സിന്‍ ഉല്‍പാദകര്‍ വ്യത്യസ്ത വിലകള്‍ ഈടാക്കുന്നതിന്റെ യുക്തി തന്നെയായിരിക്കും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എല്‍ നാഗേശ്വര റാവു, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് പരിശോധിക്കുക. വില നിര്‍ണയിക്കാന്‍ അവലംബിച്ച യുക്തിയും മാര്‍ഗവും വ്യക്തമാക്കണമെന്ന് കഴിഞ്ഞ തവണ കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.

സുപ്രിംകോടതി വിമര്‍ശനം വന്നതിന്റെ അടുത്ത ദിവസങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന കോവാക്‌സിന്‍, കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകളുടെ വില കുറച്ചിരുന്നു. കോവാക്‌സിന്‍ 600 ൽ നിന്ന് 400 രൂപയായും, കോവിഷീല്‍ഡ് 400 ല്‍ നിന്ന് 300 രൂപയുമായാണ് കുറച്ചത്. എന്നാല്‍, കേന്ദ്ര സര്‍ക്കാരിനും, സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കുന്ന വിലയില്‍ മാറ്റമില്ല.

Facebook Comments

News Desk 4