News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ്; രാജ്യത്ത് 2768 ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ചീഫ് ജസ്റ്റിസ്

 കോവിഡ്; രാജ്യത്ത് 2768 ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ചീഫ് ജസ്റ്റിസ്

ഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ 2768 ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് സ്ഥിരീകരിച്ചതെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ. 106 ഹൈക്കോടതി ജഡ്ജിമാര്‍ക്കും രോഗം ബാധിച്ചു. മൂന്ന് ഹൈക്കോടതി ജഡ്ജിമാരും 34 ജുഡീഷ്യല്‍ ഓഫീസര്‍മാരും മരിച്ചു.

ഇതുവരെ 800 സുപ്രിംകോടതി ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നും മൂന്ന് ഉദ്യോഗസ്ഥര്‍ മരിച്ചുവെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. കൊവിഡ് ആരംഭിച്ച സമയം മുതലുള്ള കണക്കാണ് ചീഫ് ജസ്റ്റിസ് പുറത്തുവിട്ടത്. അതേസമയം, സുപ്രിംകോടതി നടപടികള്‍ തത്സമയ സംപ്രേഷണത്തിലേക്കെന്ന സൂചനയും അദ്ദേഹം നല്‍കി. പരീക്ഷണാടിസ്ഥാനത്തില്‍ കോടതി നടപടികള്‍ തത്സമയം കാണിക്കുന്നത് ആലോചനയിലാണ്. ഇക്കാര്യത്തില്‍ സഹജഡ്ജിമാരുമായി കൂടിയാലോചന നടത്തുന്നുവെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

Facebook Comments

News Desk 4