News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ്; ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേർപ്പെടുത്തി അമേരിക്ക

 കോവിഡ്; ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേർപ്പെടുത്തി  അമേരിക്ക

NEWSNOW14: കോവിഡ് തീവ്രമായി വ്യാപിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള യാത്രികര്‍ക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തി.

സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ നിര്‍ദേശം അനുസരിച്ചാണ് തീരുമാനം.

ഇന്ത്യയിലെ കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. മെയ് നാല് ചൊവ്വാഴ്ച മുതല്‍ വിലക്ക് നിലവില്‍ വരും.

എന്നാല്‍ അമേരിക്കന്‍ പൗരന്മാര്‍ക്കോ അമേരിക്കയില്‍ സ്ഥിര താമസമാക്കിയവര്‍ക്കോ അടുത്ത ബന്ധുകള്‍ക്കോ വിലക്ക് ബാധകമാകില്ല.

കഴിഞ്ഞ ദിവസം ഇന്ത്യയില്‍ കഴിയുന്ന അമേരിക്കന്‍ പൗരന്മാരോട് ഉടന്‍ രാജ്യം വിടാന്‍ യു എസ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ഇന്ത്യയിലുള്ളവര്‍ ഉടന്‍ മടങ്ങിവരണമെന്നുമുള്ള നിര്‍ദേശമാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

കോവിഡിന് ചികിത്സിക്കാന്‍ ഏറ്റവും പരിമിതമായ സൗകര്യങ്ങളാണ് ഇന്ത്യയില്‍ ഇപ്പോഴുള്ളതെന്നും താല്പര്യമുള്ള എല്ലാവര്‍ക്കും യാത്രാസൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്നും ഇന്ത്യയില്‍നിന്നു നേരിട്ട് ദിവസവും പാരീസ്, ഫ്രാങ്ക്ഫര്‍ട്ട് വഴി വിമാനസര്‍വീസ് ഉണ്ടായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

എന്നാല്‍ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ അമേരിക്കയുടെ പൂര്‍ണ പിന്തുണ ഇന്ത്യയ്ക്കുണ്ടാകുമെന്ന് ബൈഡന്‍ ഭരണകൂടം വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അമേരിക്കന്‍ പട്ടാളത്തിന്റെ ചരക്ക് വിമാനം അവശ്യ സാമഗ്രികളുമായി ഇന്ത്യയിലേക്ക് തിരിച്ചിരുന്നു.

ജൂലൈ മാസത്തില്‍ അമേരിക്കയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യം.

കഴിഞ്ഞ ദിവസം രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാസ്‌ക് വയ്ക്കുന്നതില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു.

Facebook Comments