News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വാക്‌സിനേഷൻ; കോവിഷീൽഡിന്റെ രണ്ട് ഡോസുകൾക്ക് ഇടവേള നീട്ടണമെന്ന് വിദഗ്ധ സമിതി

 കോവിഡ് വാക്‌സിനേഷൻ; കോവിഷീൽഡിന്റെ രണ്ട് ഡോസുകൾക്ക് ഇടവേള നീട്ടണമെന്ന് വിദഗ്ധ സമിതി

ഡൽഹി: കോവിഷീൽഡ് വാക്‌സിൻ രണ്ട് ഡോസുകളുടെ ഇടവേള കൂട്ടണമെന്ന് വിദഗ്ധ സമിതി. ആദ്യ ഡോസ് എടുത്ത് 12 മുതൽ 16 വരെ ആഴ്ചകൾക്ക് ശേഷം രണ്ടാം ഡോസ് എടുത്താൽ മതി. ഡോസുകൾ തമ്മിലുള്ള ഇടവേള കൂട്ടുന്നത് ശരീരത്തിലെ പ്രതിരോധ ശേഷി വർധിപ്പിക്കുമെന്ന വിലയിരുത്തലിലാണ് സമിതിയുടെ നിലപാട്.

കോവിഡ് മുക്തരായവർക്ക് ആറുമാസത്തിന് ശേഷം വാക്‌സിൻ നൽകിയാൽ മതിയെന്നും വിദഗ്ധർ പറയുന്നു. ഇത് രണ്ടാം തവണയാണ് കോവിഷീൽഡിന്റെ ഡോസുകളുടെ ഇടവേള കൂട്ടുന്നത്. കോവാക്‌സിന് ഇത് ബാധകമല്ല. നാല് മുതൽ ആറാഴ്ച വരെ തുടരും.

Facebook Comments

News Desk 4