News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വാക്‌സിനേഷൻ; കൂടുതൽ വിഭാഗങ്ങളെ മുൻഗണന പട്ടികയിൽ ഉള്‍പ്പെടുത്തി

 കോവിഡ് വാക്‌സിനേഷൻ; കൂടുതൽ വിഭാഗങ്ങളെ മുൻഗണന പട്ടികയിൽ ഉള്‍പ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്‌സിനേഷൻ മുൻഗണന പട്ടികയിൽ കൂടുതൽ വിഭാഗങ്ങളെ ഉൾപ്പെടുത്തി. 18 വയസിന് മുകളിലുള്ള ആദിവാസി കോളനിയിലെ എല്ലാവർക്കും വാക്സിൻ നൽകും. വാക്സിനേഷൻ ഊർജ്ജിതമാക്കുന്നതിന്‍റെ ഭാഗമായി 11 വിഭാഗങ്ങളാണ് പുതിയ പട്ടികയിലുള്ളത്. കിടപ്പ് രോഗികൾ, ഹജ്ജ് തീർത്ഥാടകർ എന്നിവരും മുൻഗണന പട്ടികയിൽ ഉൾപെടും.

പോലീസ് ട്രയിനി, ഫീൽഡിൽ ജോലി ചെയ്യുന്ന മെട്രോ റെയിൽ ഫീൽഡ് ജീവനക്കാർ എന്നിവർക്കും വാക്സിൻ ലഭ്യമാക്കും. ബാങ്ക് ജീവനക്കാർ, മെഡിക്കൽ റെപ്രസെന്റേറ്റീവ്, എയർ ഇന്ത്യ ഫീൽഡ് ജീവനക്കാർ, ജൂഡീഷ്യൽ ജീവനക്കാർ എന്നിവർക്കും ഉടൻ വാക്സിൻ നൽകും. സംസ്ഥാനത്ത് ഇതുവരെ 95,71,285 പേർക്കാണ് വാക്സിൻ ലദിച്ചത്.

Facebook Comments

News Desk 4