News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വാക്‌സിനേഷൻ; സംസ്ഥാനത്ത് ഇതുവരെ വിതരണം ചെയ്തത് 68 ലക്ഷത്തിലധികം ഡോസ്

 കോവിഡ് വാക്‌സിനേഷൻ; സംസ്ഥാനത്ത് ഇതുവരെ വിതരണം ചെയ്തത് 68 ലക്ഷത്തിലധികം ഡോസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ വിതരണം ചെയ്തത് 68,27,750 ഡോസ് കോവിഡ് വാക്സിൻ. 57,88,558 പേരാണ് ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചത്. ഇതിൽ 10,39,192 പേർക്ക് രണ്ടാം ഡോസ് വാക്സിനും വിതരണം ചെയ്തു. അതേസമയം, നിലവിൽ കേരളത്തിൽ സ്റ്റോക്കുള്ളത് 3 ലക്ഷം ഡോസ് കോവിഡ് വാക്‌സിൻ മാത്രമാണ്.

രണ്ടു ദിവസത്തിനുള്ളിൽ കൂടുതൽ ഡോസുകൾ എത്തിയില്ലെങ്കിൽ വീണ്ടും വാക്സിനേഷൻ പ്രതിസന്ധിയുണ്ടാകും എന്നതിനാൽ. ഇത് മറി കടക്കാൻ എത്രയും വേഗം സ്വന്തം നിലയിൽ കമ്പനികളിൽ നിന്ന് നേരിട്ട് വാക്‌സിൻ വാങ്ങാനുള്ള സർക്കാർ നടപടികൾ ഊർജിതമാക്കി.

അടിയന്തരമായി കൂടുതൽ വാക്സിൻ എത്തിച്ചില്ലെങ്കിൽ ശനിയാഴ്ച മുതൽ നൽകാൻ നിശ്ചയിച്ചിരിക്കുന്ന 18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ തുടങ്ങാനാകില്ല. നിലവിൽ മിക്ക ജില്ലകളിലും വാക്‌സിനേഷൻ ക്യാമ്പുകളുടെ എണ്ണം പരമാവധി കുറച്ചു.

Facebook Comments

News Desk 4