News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വാക്‌സിനേഷൻ; രണ്ടാം ഡോസ് സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

 കോവിഡ് വാക്‌സിനേഷൻ; രണ്ടാം ഡോസ് സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം: രണ്ടാം ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്കുള്ള സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളില്‍ ഇവര്‍ക്കായി പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കി.

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം തുടരുകയും രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാനുള്ളവരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയത്.

ആദ്യ ഡോസായി കോവീഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് 6 മുതല്‍ 8 ആഴ്ചകള്‍ക്കിടയില്‍ രണ്ടാം ഡോസ് നല്‍കാനാണ് നിലവിലെ തീരുമാനം. അതോടൊപ്പം കോവാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് നാല് മുതല്‍ ആറ് ആഴ്ചക്കുള്ളില്‍ രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കും.

Facebook Comments

News Desk 4