News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വാക്‌സിനേഷൻ; ജിമ്മി ജോർജ് സ്‌റ്റേഡിയത്തിൽ പുതിയ ക്രമീകരണങ്ങളൊരുക്കി ആരോഗ്യവകുപ്പ്

 കോവിഡ് വാക്‌സിനേഷൻ; ജിമ്മി ജോർജ് സ്‌റ്റേഡിയത്തിൽ പുതിയ ക്രമീകരണങ്ങളൊരുക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലെ വാക്‌സിനേഷൻ കേന്ദ്രത്തിൽ പുതിയ ക്രമീകരണങ്ങളൊരുക്കി ആരോഗ്യവകുപ്പും പോലീസും. ടൈം സ്ലോട്ട് ലഭിച്ചവരെ മാത്രമാണ് ഇന്ന് വാക്‌സിനേഷൻ കേന്ദ്രത്തിന്റെ പരിസരത്തേക്ക് കയറ്റിവിട്ടത്.

ക്യൂ നിൽക്കാതെ ആളുകൾക്ക് ഇരിക്കാനുള്ള പ്രത്യേക സൗകര്യങ്ങളും ഒരുക്കി. നിശ്ചിത സമയം നൽകിയായിരുന്നു ആളുകൾക്ക് പ്രവേശനം. വാക്‌സിനേഷൻ കേന്ദ്രത്തിൽ കൂടുതൽ പോലീസിനെയും വിന്യസിപ്പിച്ചു.

അതേസമയം, എറണാകുളം ജില്ലയിൽ വാക്‌സിൻ ക്ഷാമം രൂക്ഷമായതോടെ ഒട്ടുമിക്ക വാക്‌സിൻ കേന്ദ്രങ്ങളിലും വലിയ തിക്കും തിരക്കുമാണ് അനുഭവപ്പെടുന്നത്. ജനങ്ങളും ആരോഗ്യ പ്രവർത്തകരും തമ്മിൽ മിക്കയിടത്തും വാക്കേറ്റമുണ്ടായി.

Facebook Comments

News Desk 4