News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വാക്‌സിനേഷൻ; സംസ്ഥാനത്ത് സ്ലോട്ട് ലഭിക്കുന്നതിലെ ബുദ്ധിമുട്ട് നിരീക്ഷിച്ച് ഹൈക്കോടതി

 കോവിഡ് വാക്‌സിനേഷൻ; സംസ്ഥാനത്ത് സ്ലോട്ട് ലഭിക്കുന്നതിലെ ബുദ്ധിമുട്ട് നിരീക്ഷിച്ച് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ വാക്‌സിനേഷന്‍ സ്ലോട്ട് ലഭിക്കുന്നതില്‍ ബുദ്ധിമുട്ടുകളുണ്ടെന്ന് ഹൈക്കോടതി നിരീക്ഷണം. വാക്‌സിന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതി വിമര്‍ശനം. വാദത്തിനിടെ ശുചീകരണത്തൊഴിലാളികളെ കൂടി മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി.

എന്നാൽ, വാക്‌സിന്‍ എടുക്കുന്നവരുടെ എണ്ണം കൂടുതലുള്ള ജില്ലകളിലാണ് പ്രശ്‌നമെന്നും പുതിയ വാക്‌സിന്‍ നയം വരുന്നതോടെ മാറ്റമുണ്ടായേക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. അതേസമയം, ആര്‍ ടി പി സി ആര്‍ നിരക്ക് കുറച്ചതിനെതിരായ ലാബുകളുടെ ഹര്‍ജിയും ഇന്ന് കോടതിയിലെത്തി. നിരക്ക് കുറച്ചതോടെ ലാബുകള്‍ അടച്ചു പൂട്ടലിന്റെ വക്കിലാണെന്ന് ചൂണ്ടിക്കാട്ടി.

മറ്റ് സംസ്ഥാനങ്ങളിലും നിരക്ക് കുറച്ചിട്ടുണ്ടല്ലോ എന്ന കോടതിയുടെ ചോദ്യത്തിന് സബ്‌സിഡി നല്‍കുന്നത് കൊണ്ടാകാം ഇതെന്നായിരുന്നു മറുപടി. അതേസമയം പരിശോധനാ നിരക്ക് നിശ്ചയിക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്നും വിമാനത്താവളങ്ങളില്‍ 448 രൂപയ്ക്ക് പരിശോധന നടത്താന്‍ ലാബുകള്‍ സമ്മതിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Facebook Comments

News Desk 4