News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വാക്‌സിനേഷൻ; സംസ്ഥാനങ്ങൾക്ക് കൂടുതൽ ഡോസുകൾ നൽകും, കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം

 കോവിഡ് വാക്‌സിനേഷൻ; സംസ്ഥാനങ്ങൾക്ക് കൂടുതൽ ഡോസുകൾ നൽകും, കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം

ഡൽഹി: മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ വാക്സിൻ എത്തിക്കുമെന്ന് ഉറപ്പ് നൽകി കേന്ദ്രം. 11 ലക്ഷം ഡോസുകളാണ് വിവിധ സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ 22 കോടിയിലേറെ ഡോസ് വാക്സിനാണ് സൗജന്യമായി നൽകിയത്. കണക്കുകൾ പ്രകാരം പാഴായിപ്പോയതുൾപ്പെടെ 20,17,59,768 ഡോസുകളാണ് ഉപയോഗിച്ചത്.

നിലവിൽ, സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ 1,84,90,522 ഡോസ് വാക്സിനാണുള്ളതെന്ന് ആരോഗ്യമന്ത്രാലയം അറിയച്ചു. സെൻട്രൽ ഡ്രഗ്സ് ലബോറട്ടറിയുടെ അംഗീകാരത്തോടെ? ഉത്പ്പാദിപ്പിക്കുന്ന വാക്സിന്റെ 50 ശതമാനവും കേന്ദ്രസർക്കാർ സംഭരിക്കുകയും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകുകയുമാണ് ചെയ്യുന്നത്.

Facebook Comments

News Desk 4