News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വാക്‌സിനേഷൻ; തിരുവനന്തപുരം കുറ്റിച്ചലില്‍ വാക്‌സിൻ വിതരണ കേന്ദ്രത്തില്‍ വന്‍തിരക്ക്

 കോവിഡ് വാക്‌സിനേഷൻ; തിരുവനന്തപുരം കുറ്റിച്ചലില്‍ വാക്‌സിൻ വിതരണ കേന്ദ്രത്തില്‍ വന്‍തിരക്ക്

തിരുവനന്തപുരം: ജില്ലയിലെ വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍ വന്‍തിരക്ക്. കുറ്റിച്ചല്‍ പരുത്തിപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. സാമൂഹിക അകലം പാലിക്കാതെ 500ലേറെ പേര്‍ കൂട്ടമായും വരിയിലായും നിന്നു. എന്നാല്‍ ടോക്കണ്‍ നല്‍കിയത് 170 പേര്‍ക്ക് മാത്രമാണ്. നേരത്തെ ഇതേ കേന്ദ്രത്തില്‍ വാക്‌സിന്‍ ക്ഷാമം ഉണ്ടായിരുന്നു.

വാക്‌സിന്‍ സ്റ്റോക്ക് എത്തിയത് കേട്ടറിഞ്ഞാണ് ആളുകള്‍ എത്തിയതെന്ന് വിവരം. അധികൃതര്‍ നിര്‍ദേശം നല്‍കുന്നുണ്ടെങ്കിലും ആളുകള്‍ അനുസരിക്കുന്നില്ല. വാക്‌സിന്‍ തീര്‍ന്നു പോകുമോ എന്ന ആശങ്കയാണ് പലര്‍ക്കുമുള്ളത്. കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാക്‌സിന്‍ വിതരണം ഉണ്ടായിരുന്നില്ല.

Facebook Comments

News Desk 4