News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വാക്‌സിനേഷൻ; നിലപാട് തിരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം

 കോവിഡ് വാക്‌സിനേഷൻ; നിലപാട് തിരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം

ഡൽഹി: 18-45 പ്രായപരിധിയിലുള്ളവർക്ക് വാക്‌സിൻ സ്വകാര്യ ആശുപത്രിയിൽ നിന്ന് മാത്രം നൽകണമെന്ന നിലപാട് തിരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. വിഷയത്തിൽ വ്യാപക വിമർശനം ഉയരുകയും പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തിൽ നേരിട്ട് ഇടപെടുകയും ചെയ്തതോടെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നടപടി.

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സർക്കാർ ആശുപത്രികൾ വഴി സൗജന്യമായി വാക്‌സിൻ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചതിനെ ബാധിക്കുന്നതായിരുന്നു കേന്ദ്ര സർക്കാരിന്റെ മുൻ നിലപാട്. ഇതിനെതിരെ വിമർശനം ഉയർന്നതോടെ പ്രധാനമന്ത്രി കടുത്ത അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിലപാട് മയപ്പെടുത്തിയത്. കോവിഡ് വാക്‌സിൻ സൗജന്യമായോ, സർക്കാർ കേന്ദ്രങ്ങൾ വഴി നൽകുകയോ ചെയ്യുന്ന മേഖലകളിൽ ഒരു തരത്തിലുമുള്ള ഇടപെടലുകളും ഉണ്ടാകരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചു.

Facebook Comments

News Desk 4