News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വാക്‌സിൻ; കോവാക്‌സിൻ ഇറക്കുമതി ചെയ്യാൻ അനുമതി നൽകി ബ്രസീൽ

 കോവിഡ് വാക്‌സിൻ; കോവാക്‌സിൻ ഇറക്കുമതി ചെയ്യാൻ അനുമതി നൽകി ബ്രസീൽ

ഡൽഹി: കോവാക്‌സിന് ബ്രസീലിൽ ഇറക്കുമതിക്ക് അനുമതി. ഇന്ത്യയിലെ നിർമാണ പ്ളാന്റിൽ ശരിയായ ഉൽപാദന രീതി പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോവാക്‌സിന്റെ ഇറക്കുമതി നേരത്തെ ബ്രസീലിൽ നിഷേധിച്ചിരുന്നു. രാജ്യത്തെ ആരോഗ്യ നിരീക്ഷണ ഏജൻസിയായ അൻവിസയാണ് നേരത്തെ വാക്‌സിന്റെ ഇറക്കുമതി നിഷേധിച്ചത്.

എന്നാൽ തുടർന്ന് ഉൽപാദന രീതിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി കൊവാക്‌സിൻ ഉൽപാദകരായ ഭാരത് ബയോടെക് അൻവിസക്ക് റിപ്പോർട് നൽകി. കഴിഞ്ഞ മെയ് 25ആം തീയതിയാണ് ഭാരത് ബയോടെക് അനുമതിക്കായി വീണ്ടും അപേക്ഷിച്ചത്. അതിന് പിന്നാലെയാണ് ഇപ്പോൾ വാക്‌സിൻ ഇറക്കുമതി ചെയ്യാൻ ബ്രസീൽ അനുമതി നൽകിയത്.

ആദ്യഘട്ടമായി 40ലക്ഷം ഡോസ് വാക്‌സിനായിരിക്കും ഇറക്കുമതി ചെയ്യുക. തുടർന്ന് ഇതിന്റെ ഫലപ്രാപ്‍തി എത്രത്തോളമാണെന്ന് നിരീക്ഷിച്ച ശേഷമായിരിക്കും പിന്നീട് ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച തീരുമാനമെടുക്കും.

Facebook Comments

News Desk 4