News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വാക്‌സിൻ; കുട്ടികളിലെ കോവാക്‌സിൻ ക്ലിനിക്കൽ പരീക്ഷണം ഉടൻ ആരംഭിക്കും

 കോവിഡ് വാക്‌സിൻ; കുട്ടികളിലെ കോവാക്‌സിൻ ക്ലിനിക്കൽ പരീക്ഷണം ഉടൻ ആരംഭിക്കും

ഡൽഹി: രണ്ട് മുതൽ 18 വയസ്സുവരെയുള്ളവരിൽ രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ കോവാക്സിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി സി ജി ഐ) അനുമതി നൽകി. ക്ലിനിക്കൽ പരീക്ഷണം 10-12 ദിവസത്തിനുള്ളിൽ ആരംഭിക്കും. വിവിധ സ്ഥലങ്ങളിലായി 525 പേരിലാണ് പരീക്ഷണം നടത്തുകയെന്ന് നീതി ആയോഗ് അംഗം വികെ പോൾ പറഞ്ഞു.

അതേസമയം, കോവിഷീൽഡ്, കോവാക്സിൻ എന്നിവയ്ക്ക് പുറമേ മറ്റ് ആറ് വാക്സിനുകളെ കൂടി ഇന്ത്യ വാക്‌സിനേഷൻ പദ്ധതിയുടെ രൂപരേഖയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതോടെ ജൂൺ മുതൽ എട്ട് വാക്‌സിനുകളാകും രാജ്യത്തിന്റെ വാക്‌സിനേഷൻ പദ്ധതിയുടെ ഭാഗമായി ഉണ്ടാകുക. ബയോ-ഇ, സിഡസ് കാഡില, നോവവാക്സ്, ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്കുുന്ന വാക്സിൻ ജെന്നോവ, റഷ്യയുടെ സ്പുട്‌നിക് വി എന്നിവയെ കൂടിയാണ് വാക്‌സിൻ രൂപരേഖയുടെ ഭാഗമായി കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയത്.

8.8 കോടി ഡോസുകൾ എന്ന മെയ് മാസത്തിലെ വിതരണം ജൂൺ മാസത്തോടെ ഇരട്ടിയാക്കണം എന്നതാണ് കേന്ദ്ര സർക്കാർ ലക്ഷ്യം. ഇതനുസരിച്ച് 15.81 കോടി ഡോസ് വ്യക്‌സിൻ ജൂണിൽ ജനങ്ങളിലേക്ക് എത്തിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.

Facebook Comments

News Desk 4