News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വാക്‌സിന്‍; കേരളത്തിലെ വാക്‌സിൻ വിതരണത്തിൽ സുതാര്യത അനിവാര്യമെന്ന് ഹൈക്കോടതി

 കോവിഡ് വാക്‌സിന്‍; കേരളത്തിലെ വാക്‌സിൻ വിതരണത്തിൽ സുതാര്യത അനിവാര്യമെന്ന് ഹൈക്കോടതി

കൊച്ചി: കേരളത്തിലെ കോവിഡ് വാക്സിന്‍ സ്റ്റോക്കിന്റെ വിശദാംശങ്ങള്‍ ജാഗ്രത പോര്‍ട്ടലില്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലേ എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. സ്റ്റോക്ക് വെളിപ്പെടുത്തുന്നത് അടക്കമുള്ള വിഷയങ്ങളില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. വാക്‌സിന്‍ വിതരണത്തില്‍ കോടതി ഇടപെടലാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് നടപടി. വാക്‌സിന്‍ ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

നിലവില്‍ എത്ര ഡോസ് വാക്‌സിന്‍ സ്റ്റോക്കുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം, വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് സപ്ലൈ കലണ്ടര്‍ തയ്യാറാക്കി ജനങ്ങള്‍ക്കിടയിലെ ആശങ്ക പരിഹരിക്കണം, ഹര്‍ജി തീര്‍പ്പാക്കും വരെ പൊതു വിപണിയിലെ വാക്‌സിന്‍ വില്‍പന തടയണം തുടങ്ങിയവയാണ് എന്നിവയാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

Facebook Comments