News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വാക്‌സിൻ; വിതരണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് വീണ്ടും ഹൈക്കോടതി

 കോവിഡ് വാക്‌സിൻ; വിതരണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് വീണ്ടും ഹൈക്കോടതി

കൊച്ചി: വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഇന്ന് വീണ്ടും ഹൈക്കോടതിയിൽ. സംസ്ഥാനത്ത് സൗജന്യ വാക്‌സിന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജികളും കോടതി സ്വമേധയാ എടുത്ത ഹര്‍ജിയും ഇന്ന് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിന്‍ ലഭിക്കുമ്പോള്‍ സംസ്ഥാനത്തിന് എന്തുകൊണ്ട് വാക്‌സിന്‍ ലഭിക്കുന്നില്ലായെന്ന് കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു.

കൂടാതെ സ്വകാര്യ ആശുപത്രികളേക്കാള്‍ സംസ്ഥാന സര്‍ക്കാരുകളുടെ ഓര്‍ഡറുകള്‍ക്ക് മുന്‍ഗണന നല്‍കുന്ന കാര്യം പരിഗണിക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തോട് നിലപാടും തേടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും.

Facebook Comments

News Desk 4