News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വാക്‌സിൻ; 18 വയസ്സിനു മുകളിലുള്ളവർക്കുള്ള വാക്‌സിനേഷൻ ആരംഭിച്ചു

 കോവിഡ് വാക്‌സിൻ; 18 വയസ്സിനു മുകളിലുള്ളവർക്കുള്ള വാക്‌സിനേഷൻ ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്കുള്ള കോവിഡ് വാക്സിനേഷൻ ആരംഭിച്ചു. കോവിഡ് ബാധിച്ചാൽ ഗുരുതരമാകുന്ന രോഗങ്ങളുള്ള 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്കാണ് നിലവിൽ വാക്സിൻ വിതരണം ആരംഭിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർ, പ്രമേഹബാധിതർ, വൃക്ക, കരൾ രോഗികൾ തുടങ്ങി 20 തരം രോഗങ്ങളുള്ളവർക്കാണ് ആദ്യഘട്ട വാക്‌സിനേഷൻ.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മുൻഗണന വിഭാഗത്തിലായി 1,90,745 പേരാണ് വാക്സിനേഷനായി സംസ്ഥാന സർക്കാരിന്റെ പ്രത്യേക വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ രോഗവുമായി ബന്ധപ്പെട്ട രേഖകൾ അപ്ലോഡ് ചെയ്തത് 40786 പേർ മാത്രമാണ്. എന്നാൽ ആരോഗ്യ വകുപ്പിന്റെ ജില്ലാതല പരിശോധനകൾക്ക് ശേഷം 1421 പേർക്ക് മാത്രമാണ് വാക്സിനെടുക്കാനുള്ള അനുമതി ലഭിച്ചത്.

വാക്സിനെടുക്കേണ്ട സ്ഥലവും, തീയതിയും, സമയവും കൃത്യമായി എസ് എം എസ് വഴി നൽകുന്നതിനാൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്കൊഴിവാക്കാനായിട്ടുണ്ട്. ആദ്യം അപേക്ഷിച്ച് അനുമതി ലഭിക്കാത്തവർക്ക് മതിയായ രേഖകൾ സഹിതം വീണ്ടും അപേക്ഷിക്കാവുന്നതാണ്.

Facebook Comments

News Desk 4