News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വാക്‌സിൻ; 45 ന് മുകളിലുള്ള കിടപ്പ് രോഗികൾക്ക് വാക്‌സിനേഷൻ നാളെ ആരംഭിക്കും

 കോവിഡ് വാക്‌സിൻ; 45 ന് മുകളിലുള്ള കിടപ്പ് രോഗികൾക്ക് വാക്‌സിനേഷൻ നാളെ ആരംഭിക്കും

തിരുവനന്തപുരം: കിടപ്പു രോഗികൾക്കായുള്ള കോവിഡ് വാക്‌സിനേഷൻ നാളെ മുതൽ. ആദ്യ ഘട്ടത്തിൽ കുറ്റിച്ചൽ, ഒറ്റശേഖരമംഗലം പഞ്ചായത്തുകളിലെ പാലിയേറ്റിവ് രോഗികൾക്കാണ് വാക്‌സിൻ നൽകുന്നതെന്നു ജില്ലാ കളക്ടർ നവ്ജ്യോത് ഖോസ അറിയിച്ചു. ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്ന സംഘം വീടുകളിലെത്തിയാണു വാക്സിൻ നൽകുക.

45 വയസിനു മുകളിൽ പ്രായമുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുന്നത്. ജില്ലയിൽ മുപ്പതിനായിരത്തോളം പാലിയേറ്റിവ് രോഗികൾ ഇതിനോടകം വാക്സിനേഷനു രജിസ്റ്റർ ചെയ്തിട്ടുണ്ട്. സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെയാണു വീടുകളിലെത്തി വാക്സിൻ നൽകുന്ന പദ്ധതി നടപ്പാക്കുന്നത്. രണ്ടാം ഘട്ടത്തിൽ എല്ലാ പ്രായത്തിലുമുള്ള പാലിയേറ്റിവ് രോഗികൾക്കു വീടുകളിലെത്തി വാക്‌സിനേഷൻനൽകാൻ ശ്രമിക്കുന്നുണ്ടെന്നും കളക്ടർ പറഞ്ഞു.

Facebook Comments

News Desk 4