News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

സി.പി.ഐ.എം; തൃപ്പൂണിത്തുറയില്‍ ബി.ജെ.പി. യു .ഡി .എഫിന് വോട്ട് മറിച്ചു

 സി.പി.ഐ.എം; തൃപ്പൂണിത്തുറയില്‍ ബി.ജെ.പി.  യു .ഡി .എഫിന്  വോട്ട് മറിച്ചു

NEWSNOW14: തൃപ്പൂണിത്തുറയില്‍ ബി ജെ പി യു ഡി എഫിന് വോട്ട് മറിച്ചെന്ന് എല്‍ ഡി എഫ് മണ്ഡലം കമ്മിറ്റി.

2016നെ അപേക്ഷിച്ച് തൃപ്പൂണിത്തുറയില്‍ ബി ജെ പിക്ക് 6087 വോട്ട് കുറഞ്ഞത് പരാജയകാരണമായെന്ന് അവര്‍ ആരോപിച്ചു.

2016ല്‍ 62,346 വോട്ട് നേടിയ സി പി ഐ എം ഇത്തവണ 2,537 വോട്ട് കൂടുതല്‍ നേടിയിരുന്നു.

64000ല്‍ പരം വോട്ടാണ് ഇത്തവണ എം സ്വരാജിന് ലഭിച്ചത്. കെ ബാബുവിന് 7000 വോട്ടിന്റെ വര്‍ധന ഉണ്ടായി.

992 വോട്ടിന്റെ വിജയമാണ് കെ ബാബുവിന് ഉണ്ടായിട്ടുള്ളത്. ബി ജെ പി യു ഡി എഫിലേക്ക് വോട്ട് മറിച്ചതിന്റെ തെളിവാണിതെന്നും എല്‍ ഡി എഫ് ആരോപിച്ചു.

പ്രചാരണ സമയത്ത് കെ ബാബുവും ഇത്തരത്തിലൊരു വാദവുമായി രംഗത്തെത്തിയിരുന്നു.

ബി ജെ പി വോട്ടുകള്‍ തനിക്ക് ലഭിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. സി പി ഐ എമ്മിലെ എം സ്വരാജിന്റെ തൃപ്പൂണിത്തുറയിലെ തോല്‍വി അണികളില്‍ നിരാശ ഉണ്ടാക്കിയിരുന്നു.

കെ ബാബുവിന് എതിരെ ഉണ്ടായിരുന്ന കേസുകളും വിവാദങ്ങളും ഇത്തവണത്തെ തെരെഞ്ഞെടുപ്പിനെ സ്വാധീനിച്ചില്ല.

Facebook Comments

News Desk 5