News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് കേസ്; ഹൈക്കോടതി വാദം പൂർത്തിയാക്കി

 എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് കേസ്; ഹൈക്കോടതി വാദം പൂർത്തിയാക്കി

കൊച്ചി: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പേരു പറയാൻ നിർബന്ധിച്ചെന്ന ആരോപണങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്ന ഹർജികളിൽ ഹൈക്കോടതി വാദം പൂർത്തിയാക്കി.

മുഖ്യമന്ത്രിയുടെ പേരു പറയാൻ നിർബന്ധിച്ചെന്ന സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിനെ തുടർന്നുള്ള കേസിലും സന്ദീപ് നായരുടെ സമാന ആരോപണത്തെ തുടർന്നുള്ള കേസിലും ഇഡി ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി പാടില്ലെന്ന മുൻ ഉത്തരവുകൾ തുടരുമെന്നു കോടതി വ്യക്തമാക്കി.

ഇ ഡി ഡപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്‌ണൻ നൽകിയ ഹർജികളാണു ജസ്റ്റിസ് വി ജി അരുൺ പരിഗണിച്ചത്. അതേസമയം സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ അനുവദിക്കണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം കോടതി അനുവദിച്ചില്ല.

Facebook Comments