News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

രാജ്യത്ത് പ്രതിദിന കോവിഡ് കേസ്; മൂന്നരലക്ഷം കടന്നു,മരണം 3,293

 രാജ്യത്ത്  പ്രതിദിന കോവിഡ് കേസ്; മൂന്നരലക്ഷം കടന്നു,മരണം 3,293

NEWSNOW14: രാജ്യത്ത് വീണ്ടും മൂന്നര ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,60,960 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് മരണ നിരക്കും ഇന്ന് റിപ്പോർട്ട് ചെയ്തു.

3,293 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്.

രണ്ട് ലക്ഷത്തിലധികം പേർ ഇന്നലെ രോഗമുക്തി നേടി. 2,61,162 പേരാണ് ഇന്നലെ കോവിഡ് മുക്തരായത്.

രാജ്യത്ത് ഇതുവരെ 1,79,97,267 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,48,17,371 പേർ രോഗമുക്തി നേടി.

കോവിഡ് ബാധിച്ച് നിലവിൽ 29,78,709 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 2,01,187 മരണവും റിപ്പോർട്ട് ചെയ്തു.

Facebook Comments

News Desk 5