News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ഓഹരി സൂചികകളിൽ ഇടിവ്; സെൻസെക്‌സ് 155 പോയന്റ് നഷ്ടത്തിൽ 19,591 നിലവാരത്തിലാണ് ക്ലോസ്‌ചെയ്തതു

 ഓഹരി സൂചികകളിൽ ഇടിവ്; സെൻസെക്‌സ് 155 പോയന്റ് നഷ്ടത്തിൽ 19,591 നിലവാരത്തിലാണ് ക്ലോസ്‌ചെയ്തതു

മുംബൈ: മൂന്നുദിവസത്തെ നേട്ടത്തിനൊടുവിൽ വ്യാപാര ആഴ്ചയുടെ അവസാനദിവസം ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്‌ചെയ്തു. സെൻസെക്‌സ് 155 പോയന്റ് നഷ്ടത്തിൽ 19,591 നിലവാരത്തിലാണ് ക്ലോസ്‌ചെയ്തത്. നിഫ്റ്റി 39 പോയന്റ് താഴ്ന്ന് 14,835 നിലവാരത്തിലുമെത്തി.

ബജാജ് ഫിനാൻസ്, അൾട്രടെക് സിമെന്റ്, എൻടിപിസി, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, റിലയൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, ടൈറ്റാൻ കമ്പനി, ഡോ.റെഡ്ഡീസ് ലാബ്, എച്ച്‌സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു.

ഫാർമ സൂചിക മൂന്നുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. പൊതുമേഖല ബാങ്ക് സൂചിക രണ്ടുശതമാനവും. മെറ്റൽ, ഇൻഫ്ര, ഓട്ടോ സൂചികകൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Facebook Comments

News Desk 1