News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അപകീർത്തിപ്പെടുത്തി; കെ.പി.സി.സി അധ്യക്ഷന് പരാതി നല്‍കി സോണി സെബാസ്‌റ്റ്യൻ

 വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അപകീർത്തിപ്പെടുത്തി; കെ.പി.സി.സി അധ്യക്ഷന് പരാതി നല്‍കി സോണി സെബാസ്‌റ്റ്യൻ

കണ്ണൂര്‍: അപകീർത്തി പോസ്‌റ്റിൽ യു ഡി എഫ് കണ്ണൂർ ജില്ലാ ചെയർമാൻ പി ടി മാത്യുവിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി അധ്യക്ഷന് പരാതി നൽകി സോണി സെബാസ്‌റ്റ്യൻ. പരാതി പരിശോധിച്ച ശേഷം ഉചിതമായ നടപടി എടുക്കുമെന്ന് നേതൃത്വം അറിയിച്ചതായി സോണി വ്യക്തമാക്കി.

തെരെഞ്ഞെടുപ്പ് സ്‌ഥാനാർഥി നിർണയം സമയത്ത് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അപകീർത്തിപ്പെടുത്തുന്ന പോസ്‌റ്റ് ഇട്ടുവെന്നാണ് പി ടി മാത്യുവിനെതിരെയുള്ള കേസ്.

അതേസമയം, പി ടി മാത്യുവിന്റെ വീട്ടിൽ നിന്ന് പോലീസ് കണ്ടെത്തിയ ലാപ്ടോപ്പും, ബി എസ്എ ൻഎൽ മോഡവും തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി.

Facebook Comments