News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ധർമ്മടം; പിണറായി വിജയന്‍ 400-ലധികം വോട്ടുകള്‍ക്ക് മുന്നില്‍

 ധർമ്മടം; പിണറായി വിജയന്‍ 400-ലധികം വോട്ടുകള്‍ക്ക് മുന്നില്‍

NEWSNOW14: കേരളാ നിയമസഭാ തെരെഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങി. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.

തപാല്‍ വോട്ടുകളില്‍ നിന്നുള്ള ഫലസൂചനകളില്‍ പിണറായി വിജയന്‍ ധര്‍മ്മടത്ത് മുന്നേറുന്നു.

400-ലധികം വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിണറായി വിജയന്‍ ലീഡ് ചെയ്യുന്നത്.

തപാല്‍ വോട്ടുകളില്‍ നിന്നുള്ള ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 65 നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫും 47 ഇടങ്ങളില്‍ യുഡിഎഫും ലീഡ് ചെയ്യുന്നു.

നേമം നിയോജക മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ മുന്നേറുന്നു.

തപാല്‍ വോട്ടുകളില്‍ നിന്നുള്ള ഫലസൂചനകളില്‍ വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ രമയാണ് മുന്നില്‍.

നൂറിലധികം വോട്ടുകള്‍ക്ക് മുന്നിലാണ് കെ കെ രമ.

കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സതീശന്‍ പാച്ചേനിയാണ് ലീഡ് ചെയ്യുന്നത്. ഇരിക്കൂറിലും യുഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്.

Facebook Comments

News Desk 5