News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

തമിഴ്നാട്ടിൽ ഡി.എം.കെ മുന്നിൽ; ബംഗാളിൽ തൃണമൂൽ കോൺഗ്രസ്

 തമിഴ്നാട്ടിൽ ഡി.എം.കെ മുന്നിൽ; ബംഗാളിൽ തൃണമൂൽ കോൺഗ്രസ്

NEWSNOW14: കേരളത്തിന് പുറമെ പശ്ചിമ ബംഗാൾ, അസം, തമിഴ്നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളും ഇന്ന് വിധിയെഴുതുകയാണ്.

പശ്ചിമ ബംഗാളിൽ ഭരണത്തുടർച്ച നേടാൻ കനത്ത പോരാട്ടത്തിലാണ് തൃണമൂൽ കോൺഗ്രസ്‌. 107 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നു.

100 സീറ്റുമായി ബിജെപി തൊട്ടുപിന്നിലാണ്. ബംഗാളിൽ 200-ലധികം സീറ്റ് നേടി ഭരിക്കുമെന്ന് അമിത്ഷാ പ്രഖ്യാപിച്ചിരുന്നു.

അതേസമയം അക്രമ രാഷ്ട്രീയം ഉൾപ്പെടെയുള്ള ആരോപണങ്ങൾ തള്ളിക്കളഞ്ഞ് ഭരണ തുടർച്ച നേടുമെന്ന ആത്മവിശ്വാസത്തിലാണ് മമതാ ബാനർജി.

കർഷകരെ കുടിയൊഴിപ്പിക്കുന്നതിനെതിരായി സംഘർഷങ്ങൾ നടന്ന നന്ദിഗ്രാമിലെയും സിംഗൂരിലെയും ഫലങ്ങളാണ് ഇരു മുന്നണികൾക്കും നിർണായകം.

അസമിൽ ബി ജെ പി 16 സീറ്റിൽ ലീഡ് ചെയ്യുമ്പോൾ തൊട്ടുപിന്നിൽ 15 സീറ്റിലാണ് കോൺഗ്രസിന് ലീഡുള്ളത്.

കോൺഗ്രസിനും ബി ജെ പിക്കും സംസ്ഥാനത്ത് തുല്യസാധ്യതയാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്.

തമിഴ്നാട്ടിൽ വോട്ടെണ്ണൽ ചൂടുപിടിക്കുമ്പോൾ 53 സീറ്റിൽ ഡിഎംകെ ലീഡ് ചെയ്യുന്നു. 44 സീറ്റിലാണ് എ ഐ എ ഡി എം കെയുടെ ലീഡ്.

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പുതുച്ചേരിയിൽ 8 സീറ്റിൽ എൻ ഡി എ മുന്നിട്ടു നിൽക്കുകയാണ്.

യു പി എ അഞ്ച് സീറ്റിലും കരുണാനിധിയുടെയും ജയലളിതയുടെയും അസാന്നിധ്യത്തിലുള്ള ആദ്യ തെരഞ്ഞെടുപ്പിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്.

Facebook Comments

News Desk 5