News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ആഭ്യന്തര വിമാന യാത്ര; വാക്‌സിൻ സ്വീകരിച്ച യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ ഒഴിവാക്കിയേക്കും

 ആഭ്യന്തര വിമാന യാത്ര; വാക്‌സിൻ സ്വീകരിച്ച യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ ഒഴിവാക്കിയേക്കും

NEWSNOW14: ആഭ്യന്തര വിമാന യാത്രക്കാർക്ക് കോവിഡ് വാക്‌സിൻ സ്വീകരിച്ചവരിൽ ആർ ടി പി സിആർ പരിശോധന ഒഴിവാക്കിയേക്കും. ഇത് സംബന്ധിച്ച് വൈകാതെ അന്തിമ തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദിപ് സിങ്പുരി അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി നടത്തുന്ന ചർച്ചയിലായിരിക്കും അന്തിമ തീരുമാനമെടുക്കുക.

ആഭ്യന്തര വിമാന യാത്രയ്ക്ക് നേരത്തെ ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നു. അതേസമയം രാജ്യാന്തര യാത്രകൾക്ക് വാക്‌സിൻ പാസ്‌പോർട്ട് വേണമെന്ന നിബന്ധനയോട് ഇന്ത്യ എതിർപ്പറിയിച്ചു. ഇത് വിവേചനപരമായ നടപടിയാണെന്ന് ആരോഗ്യമന്ത്രി ഹർഷവർധൻ ജി7 രാജ്യങ്ങളുടെ യോഗത്തിൽ വ്യക്തമാക്കി.

Facebook Comments

News Desk 4