News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

‘കോവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി തെരെഞ്ഞെടുപ്പ് കമ്മീഷൻ’; മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശം നീക്കേണ്ടതില്ലെന്ന് സുപ്രിംകോടതി

 ‘കോവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി തെരെഞ്ഞെടുപ്പ് കമ്മീഷൻ’; മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശം നീക്കേണ്ടതില്ലെന്ന് സുപ്രിംകോടതി

ഡൽഹി: മദ്രാസ് ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കണമെന്ന കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം സുപ്രിംകോടതി നിരസിച്ചു. ഹൈക്കോടതിയുടെ വിമര്‍ശനം മൂര്‍ച്ചയുള്ളതാണെങ്കിലും, ജുഡീഷ്യല്‍ ഉത്തരവിന്റെ ഭാഗമായി വരുന്നതല്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

കോവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി തെരെഞ്ഞെടുപ്പ് കമ്മീഷനാണെന്നും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നുമുള്ള മദ്രാസ് ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്കെതിരെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയെ സമീപിച്ചത്.

മദ്രാസ് ഹൈക്കോടതി പരാമര്‍ശങ്ങള്‍ രൂക്ഷവും, അനവസരത്തിലുള്ളതുമാണ്. ഉയര്‍ന്ന കോടതികളിലെ ജഡ്ജിമാര്‍ സംയമനം പാലിക്കേണ്ടതുണ്ട്. എടുത്തുചാടിയുള്ള പരാമര്‍ശങ്ങള്‍ പാടില്ലായിരുന്നു. പക്ഷെ, ഹൈക്കോടതി പരാമര്‍ശങ്ങള്‍ ജുഡീഷ്യല്‍ ഉത്തരവിന്റെ ഭാഗമായി വരുന്നതല്ല. അതിനാല്‍ തന്നെ പരാമര്‍ശങ്ങള്‍ നീക്കേണ്ട സാഹചര്യമില്ല. മഹാമാരിക്കാലത്ത് ഹൈക്കോടതികള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുവെന്നും സുപ്രിംകോടതി വ്യക്തമാക്കി.

Facebook Comments

News Desk 4