News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

തെരെഞ്ഞെടുപ്പ് അവലോകനം; നാളെ സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ യോഗം ചേരും

 തെരെഞ്ഞെടുപ്പ് അവലോകനം; നാളെ സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ യോഗം ചേരും

NEWSNOW14: നിയമസഭാ തെരെഞ്ഞെടുപ്പിന്റെ ഫലം അവലോകനത്തിനായി സി പി ഐ എം പൊളിറ്റ് ബ്യൂറോ യോഗം നാളെ. പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച വിജയം നേടിയ കേരളത്തോടൊപ്പം പശ്ചിമ ബംഗാളില്‍ ഏറ്റ കനത്ത തിരിച്ചടിയെക്കുറിച്ചുള്ള അവലോകനമാകും പ്രധാനമായും നടക്കുക.

നിയമസഭാ തെരെഞ്ഞെടുപ്പിൽ കേരളത്തില്‍ 99 സീറ്റാണ് ഇടതിന് ലഭിച്ചത്. അതേസമയം, ചരിത്രത്തില്‍ ആദ്യമായാണ് ബംഗാള്‍ നിയമസഭയില്‍ ഇടതുപക്ഷത്തിന് പ്രതിനിധ്യം ഇല്ലാതാകുന്നത്. എന്നാല്‍ തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ സംബന്ധിച്ചുള്ള വിശദമായ അവലോകനം അടുത്ത കേന്ദ്ര കമ്മറ്റി യോഗത്തിലെ ഉണ്ടാകൂ എന്ന് നേതാക്കള്‍ അറിയിച്ചു. കൊവിഡ് സാഹചര്യം, കര്‍ഷക പ്രക്ഷോഭത്തിന്റെ തുടര്‍ച്ച എന്നീ വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്യും.

Facebook Comments

News Desk 4