News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് പ്രതിരോധത്തിന് ഊന്നല്‍; രണ്ടാം പിണറായി സർക്കാർ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി

 കോവിഡ് പ്രതിരോധത്തിന് ഊന്നല്‍; രണ്ടാം പിണറായി സർക്കാർ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി

തിരുവനന്തപുരം: 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചു. 2800 കോടി കോവിഡ് പ്രതിരോധത്തിനായിരിക്കും. 8000 കോടി നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുമെന്നും കെ എൻ ബാലഗോപാൽ ബജറ്റിൽ വ്യക്തമാക്കി. കോവിഡ് വാക്സിന് നയത്തിൽ കേന്ദ്രസർക്കാരിന് കേരള ബജറ്റിൽ വിമർശനം. കൊവിഡ് പ്രതിരോധത്തിൽ കേന്ദ്ര കോവിഡ് വാക്സിന് നയം തിരിച്ചടിയായെന്ന് കെ എൻ ബാലഗോപാൽ അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാരിൻ്റെ വാക്‌സിൻ കയറ്റുമതിയിൽ പാളിച്ചയുണ്ടായെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റെ ബജറ്റ്. വാക്സീൻ കയറ്റുമതിയിൽ അശാസ്ത്രീയ നിലപാടുകളടക്കം ഉണ്ടായെന്നും ബജറ്റ് വിമർശിച്ചു. കോവിഡ് പ്രതിരോധത്തിനായി ബജറ്റിൽ ആറിന പരിപാടി കൂടി പ്രഖ്യാപിച്ചു. എല്ലാ സി എച് സി , താലൂക് ആശുപത്രികളിലും 10 ഐസൊലേഷൻ കിടക്കകൾ അനുവദിക്കുമെന്ന് കെ എൻ ബാലഗോപാൽ വ്യക്തമാക്കി. ഇതിനായി 635 കോടി അനുവദിച്ചു.

പകർച്ച വ്യാധി തടയാനായി ഓരോ മെഡിക്കൽ കോളേജിലും പ്രത്യേക ബ്ലോക്ക് അനുവദിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഇതിനായി 50 കോടി അനുവദിച്ചു. തിരുവന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഈ വർഷം തന്നെ ബ്ലോക്ക് പ്രവര്‍ത്തനമാരംഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. വാക്സീൻ സൗജന്യമായി തന്നെ നൽകും, ഇതിനായി ആയിരം കോടി. സംസ്ഥാനത്ത് എല്ലാവർക്കും സൗജന്യ വാക്സിൻ നൽകുമെന്ന സര്‍ക്കാർ പ്രഖ്യാപനം നടപ്പിലാക്കുമെന്ന് ബജറ്റിൽ ധനമന്ത്രി വ്യക്തമാക്കി.18 വയസ്സിനു മുകളിൽ ഉള്ളവർക്ക് സൗജന്യ വാക്സിൻ നൽകാനായി 1000 കോടി അനുവദിക്കുമെന്നും ധനമന്ത്രി. 500 കോടി അനുബന്ധമായി നൽകുമെന്നും ധനമന്ത്രി. കോവിഡ് വാക്സീൻ നിർമാണ മേഖലയിലേക്ക് കേരളം കടക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഏത്രയും വേഗം തന്നെഗവേഷണം ആരംഭിക്കും. ഇതിനായി 10 കോടി രൂപ ബജറ്റിൽ അനുവദിച്ചു.

സംസ്ഥാനത്ത് സാമ്പത്തിക പുനരുജ്ജീവന വായ്പ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം. കാർഷിക മേഖലയ്ക്കായി നിരവധി പ്രഖ്യാപനങ്ങള്‍ നടത്തി ധനമന്ത്രി. 4% പലിശ നിരക്കിൽ 2000 കോടിയുടെ വായ്പ പ്രാഥമിക സഹകരണ സംഘങ്ങൾ വഴി നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപനം. വാണിജ്യാടിസ്ഥാനത്തിലും വായ്പ നൽകും. കുടുംബശ്രീ അയൽക്കൂട്ടത്തിന് 1000 കോടിയുടെ വായ്പ നൽകാൻ പദ്ധതി. 4% പലിശ നിരക്കിലായിരിക്കുമെന്നും ധനമന്ത്രി. ദീർഘ കാല അടിസ്ഥാനത്തിൽ തീര സംരക്ഷണത്തിന് നടപടിയെന്ന് ബജറ്റിൽ പ്രഖ്യാപനം. ദുർബലമായ പ്രദേശങ്ങൾ സംരക്ഷിക്കുമെന്നും ഇരട്ട ലെയർ കണ്ടൽ അടക്കം ഉള്ള രീതികൾ പരിശോധിക്കുന്നുവെന്നും ധനമന്ത്രി. 1500 കോടി ഇതിനായി അനുവദിക്കുമെന്നും ധനമന്ത്രി.

കോസ്റ്റൽ ഹൈവേ പൂർത്തിയാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. പരിസ്ഥിതി സൗഹൃദം ആയിരിക്കുമെന്നും ധനമന്ത്രി. കർഷകർക്ക് കോൾഡ് സ്റ്റോറേജ് അടക്കമുള്ള ആധുനിക സംവിധാനങ്ങൾ ഒരുക്കും. ഇതിനായി 10 കോടി രൂപ അനുവദിച്ചു. കാർഷിക ഉൽപന്ന വിപണനത്തിന് ബജറ്റിൽ 10 കോടി അനുവദിച്ചു. കാർഷിക ഉത്പന്ന വിതരണത്തിന് ശൃംഖലയുണ്ടാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. വ്യവസായ ആവശ്യത്തിന് ഉതകുന്ന ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കും. കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകുമെന്നും ധനമന്ത്രി. സംസ്ഥാനത്ത് 5 അഗ്രോ പാർക്കുകൾ തുടങ്ങുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഇതിനായി 10 കോടി അനുവദിച്ചു. തോട്ടം മേഖലയ്ക്കും ബജറ്റിൽ പ്രഖ്യാപനം. പ്ലാന്‍റേഷനായി 5 കോടി അനുവദിച്ചു.

ആസിയാൻ കരാർ കൃഷിക്കാരെ തകർത്തെന്ന് ധനമന്ത്രി ബജറ്റിൽ പറഞ്ഞു. ആസിയാൻ കരാർ പുന:പരിശോധിക്കാൻ സമ്മർദ്ദമെന്നും ബജറ്റ് വ്യക്തമാക്കി. റബർ സബ്‌സിഡിക്കും കുടിശിക നിവാരണത്തിനുമായി 50 കോടി ബജറ്റിൽ അനുവദിച്ചു. പ്രളയ പശ്ചാത്തലത്തിലെ പ്രവർത്തികൾക്ക് സമഗ്ര പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി. 50 കോടി പ്രാഥമിക ഘട്ടമായി നൽകുമെന്നും ബജറ്റിൽ പ്രഖ്യാപനം. ജലാശയങ്ങളിലെ മണ്ണും മാലിന്യവുമടക്കം നീക്കാനുള്ള നടപടികൾ ഉണ്ടാകുമെന്നും ധനമന്ത്രി. ദാരിദ്യ നിർമ്മാർജന പദ്ധതി നടപ്പാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഇതിനായി 10 കോടി പ്രാഥമികമായി നൽകുമെന്ന് ധനമന്ത്രി. കുടുംബശ്രീക്ക് സഹായം പ്രഖ്യാപിച്ച് ധനമന്ത്രി. കുടുംബശ്രീക്ക് കേരള ബാങ്ക് നൽകുന്ന വായ്പയ്ക്ക് 2-3 % സബ്‌സിഡി നൽകുമെന്ന് പ്രഖ്യാപനം.

12 കോടി തൊഴിൽ ദിനങ്ങൾ തൊഴിലുറപ്പ് പദ്ധതി വഴി ഉണ്ടാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. പൊതുവിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താൻ കർമ്മ പദ്ധതികൾ നടപ്പാക്കുമെന്ന് ധനമന്ത്രി. വിദ്യാഭ്യാസ-ആരോഗ്യ- സാമൂഹിക വകുപ്പുമായി ചേർന്ന് പദ്ധതി. ഉന്നത വിദ്യാഭ്യസരംഗത്ത് സമഗ്ര പരിഷ്കരണമുണ്ടാകുമെന്ന് ബജറ്റിൽ പ്രഖ്യാപനം. സ്കൂൾ തലം മുതൽ വിദ്യാഭ്യസ സംവിധാനത്തിൽ മാറ്റമുണ്ടാകുമെന്നും ധനമന്ത്രി. ടൂറിസം മേഖലയിൽ തകർച്ച പ്രതിഫലിച്ചെന്ന് ധനമന്ത്രി. ദീർഘകാല പദ്ധതികൾക്ക് ഊന്നൽ നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപനം. പട്ടികജാതി-പട്ടികവർഗ വികസനത്തിനായുള്ള പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടായി. 100 പേർക്ക് 10 ലക്ഷം വീതം സംരംഭക സഹായം നൽകും. ഇതിനായി 10 കോടി അനുവദിച്ചു. കലാ സാംസ്കാരിക മികവുള്ളവർക്ക് ബജറ്റിൽ സഹായം പ്രഖ്യാപിച്ചു. 1500 പേർക്ക് പലിശരഹിത വായ്പ നൽകുമെന്ന് ധനമന്ത്രി.

കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ 1000 കോടി വായ്പ നൽകുമെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം. കെ എഫ് സി വായ്പ ആസ്തി അഞ്ചുവർഷം കൊണ്ട് 10,000 കോടിയായി ഉയർത്തുമെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം. കെ എഫ് സി ഈ വർഷം 4500 കോടി വായ്പ അനുവദിക്കുമെന്നും ധനമന്ത്രി. കെ എസ് ആർ ടി സിക്ക് സഹായം പ്രഖ്യാപിച്ച് ബജറ്റ്. വാർഷിക വിഹിതം 100 കോടിയായി ഉയർത്തുമെന്ന് ധനമന്ത്രി. 3000 ഡീസൽ ബസുകൾ സി എൻ ജിയിലേക്ക് മാറ്റും. മുന്നൂറ് കോടിയുടെ ചിലവാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കുമെന്ന് പ്രഖ്യാപനം. കൃഷി ഓഫീസുകളും സ്മാ‍ർട്ടാക്കുമെന്ന് ബജറ്റ്. സംസ്ഥാനത്ത് സ്മാർട്ട്‌ കിച്ചൻ പദ്ധതിക്കായി 5 കോടി അനുവദിച്ചു.

അന്തരിച്ച മുൻമന്ത്രിമാരായ കെ ആർ ഗൗരിയമ്മക്കും ബാലകൃഷ്ണപിള്ളക്കും സ്മാരകം നിർമ്മിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. സംസ്ഥാന ജി എസ് ടി നിയമത്തിൽ ഭേദഗതി വരുത്തുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കോവിഡ് ഉയർത്തിയ സാമ്പത്തിക വെല്ലുവിളി മറികടക്കാനാണ് ഇതെന്നും ധനമന്ത്രി വ്യക്തമാക്കി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും പുതിയ നികുതി നിർദേശങ്ങൾ ഒന്നും ബജറ്റിൽ ഉണ്ടായില്ല. അതേസമയം നികുതി-നികുതി ഇതര വരുമാനം കൂട്ടുമെന്ന് മന്ത്രി വ്യക്തമാക്കി. നികുതി നൽകാൻ ജനങ്ങൾ തയാറാവണമെന്നും ഇതിനായി ഉത്സാഹിക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ധനസ്ഥിതി സുഖകരം അല്ലെന്ന് ധനമന്ത്രി. റവന്യു കമ്മി 16910.12 കോടിയെന്ന് ബജറ്റ് വ്യക്തമാക്കി.

പ്രതിസന്ധി ഘട്ടത്തിൽ കടം വാങ്ങിയായാലും നാടിനെ രക്ഷിക്കുക എന്നത് സർക്കാരിൻ്റെ സമീപനമെന്ന് ധനമന്ത്രി. ഇത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ചതോടെ അനാഥരായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് സർക്കാ‍ർ. ഇതിനായി 5 കോടി രൂപ ബജറ്റിൽ അനുവദിച്ചു. കുട്ടികൾക്ക് 3 ലക്ഷം രൂപ ഒറ്റത്തവണ ആയി നൽകും, 18 വയസ് വരെ 2000 രൂപ വീതം നൽകും, ബിരുദം വരെയുള്ള വിദ്യാഭ്യാസ ചിലവ് ഏറ്റെടുക്കുമെന്നും ബജറ്റ് വ്യക്തമാക്കി. പത്രം വിതരണം അടക്കം വിതരണ ജോലികൾ ചെയ്യുന്നവർക്ക് വാഹനം ലഭ്യമാക്കാൻ വായ്പ. പത്രം വിതരണമടക്കമുള്ള വിതരണ ജോലികൾ ചെയ്യുന്നവർക്ക് വാഹനം ലഭ്യമാക്കാൻ വായ്പ അനുവദിക്കുമെന്ന് ബജറ്റ് വ്യക്തമാക്കി. ഇരുചക്ര മുച്ചക്ര വാഹനങ്ങൾ വാങ്ങാൻ സഹായം നൽകുന്നതാണ് പദ്ധതി. 10,000 ഇരുചക്ര വാഹനങ്ങൾ, 5000 ഓട്ടോറിക്ഷ എന്നിവ വാങ്ങാൻ 200 കോടിയുടെ വായ്പ അനുവദിക്കുമെന്ന് ധനമന്ത്രി.

ആരോഗ്യം മുഖ്യമെന്ന് ധനമന്ത്രി, ഒരുമണിക്കൂറിൽ ബജറ്റ് അവതരണം അവസാനിപ്പിച്ചു. ആരോഗ്യ മേഖലയ്ക്കാണ് ബജറ്റ് മുഖ്യമായും പ്രാധാന്യം നൽകിയതെന്ന് പറഞ്ഞുകൊണ്ട് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരണം അവസാനിപ്പിച്ചു. ഒരു മണിക്കൂ‍ർ നീണ്ടുനിൽക്കുന്നതായിരുന്നു ബാലഗോപാലിൻ്റെ കന്നി ബജറ്റ് അവതരണം. ആരോഗ്യമേഖലയ്ക്കൊപ്പം ഭക്ഷണം, തൊഴിൽ എന്നിവയ്ക്കും പ്രാധാന്യം നൽകിയെന്ന് അദ്ദേഹം വ്യക്തമാക്കി.

Facebook Comments

News Desk 4