News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

എറണാകുളം; ഒന്നര ലക്ഷം കോവി ഷീൽഡ് വാക്‌സിൻ എത്തി

 എറണാകുളം;  ഒന്നര ലക്ഷം കോവി ഷീൽഡ്  വാക്‌സിൻ എത്തി

എറണാകുളം: ജില്ലയിൽ ഒന്നര ലക്ഷം ഡോസ് വാക്‌സിൻ എത്തിച്ചു. അഞ്ച് ജില്ലകളിലേക്ക് വിതരണം ചെയ്യാനായാണ് ഒന്നര ലക്ഷം കോവി ഷീൽഡ് വാക്‌സിൻ എത്തിച്ചത്.

ഇതിൽ 50000 ഡോസ് വാക്‌സിൻ ജില്ലയിൽ ഉപയോഗിക്കും.

ഇതിലൂടെ താത്കാലികമായെങ്കിലും ജില്ലയിലെ വാക്‌സിൻ വിതരണത്തിലെ തടസം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

എറണാകുളം റൂറൽ മേഖലയിലെ കണ്ടെയിൻമെന്റ് സോണുകളിൽ റൂറൽ എസ് പി നേരിട്ടെത്തി പരിശോധന നടത്തി.

ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലുള്ള പെരുമ്പാവൂരിലേയും സമീപ സ്ഥലങ്ങളിലേയും സ്ഥിതിഗതികൾ വിലയിരുത്തി.

ജില്ലയിലെ മാസ് പരിശോധന ക്യാമ്പും തുടരുകയാണ്.

ഇന്ന് മാത്രം 8560 പേരാണ് പരിശോധനയ്ക്ക് വിധേയരായത്.

ജില്ല താലൂക്ക് ആശുപത്രികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റുകൾ എന്നിവ കേന്ദ്രീകരിച്ച് ആന്റിജൻ പരിശോധനയാണ് നടത്തിയത്.

ലക്ഷണങ്ങൾ ഉള്ളവരെ ആർ ടി പി സി ആർ പരിശോധനയ്ക്കും വിധേയരാക്കി.

അതേസമയം എറണാകുളം ജില്ലയിൽ ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മെഡിക്കൽകോളേജിൽ നിയന്ത്രണം ഏർപ്പെടുത്തി.

ഒ പികളുടെ പ്രവർത്തനം രാവിലെ 9 മണി മുതൽ 11 വരെയായി ക്രമീകരിച്ചു. സന്ദർശകർക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്

Facebook Comments

News Desk 5