News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കൊച്ചിയിലെ ആഡംബര ഹോട്ടലുകളില്‍ എക്‌സൈസ് റെയ്ഡ്; നാല് പേര്‍ അറസ്റ്റില്‍, മാരകമായ ലഹരിവസ്തുക്കളും പിടികൂടി

 കൊച്ചിയിലെ ആഡംബര ഹോട്ടലുകളില്‍ എക്‌സൈസ് റെയ്ഡ്; നാല് പേര്‍ അറസ്റ്റില്‍, മാരകമായ ലഹരിവസ്തുക്കളും പിടികൂടി

കൊച്ചി: നഗരത്തിലെ ആഡംബര ഹോട്ടലുകളില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ നാല് പേര്‍ അറസ്റ്റില്‍. രണ്ട് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ആലുവ സ്വദേശിയും ബെംഗളുരു സ്വദേശിയുമായ ഡിസ്‌കോ ജോക്കി അന്‍സാര്‍, നിസ്വിന്‍, ജോമി ജോസ്, ഡെന്നീസ് റാഫേല്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

ഏജന്‍സികള്‍ മുന്‍കൂറായി തയാറാക്കിയ പദ്ധതി പ്രകാരം നഗരത്തിലെ നാല് ഹോട്ടലുകളില്‍ നടത്തിയ പരിശോധനയിൽ എം ഡി എം എ, തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റ് കെമിക്കലുകള്‍, കഞ്ചാവ് എന്നിവ പിടികൂടി. ചക്കരപ്പറമ്പിലെ ഹോട്ടലില്‍ നിന്നുമാണ് മാരകമായ ലഹരിവസ്തുക്കള്‍ പിടികൂടിയത്. പുലര്‍ച്ചെ രണ്ട് മണിയോടെ പരിശോധന അവസാനിപ്പിച്ചു.

Facebook Comments

News Desk 4