News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

‘മോദി രാജിവയ്ക്കണം’ ഹാഷ് ടാഗ് പോസ്റ്റുകൾ പുനഃസ്ഥാപിച്ച് ഫേസ്ബുക്ക്; ബ്ലോക്ക് ചെയ്ത സംഭവം അറിയാതെ പറ്റിയതെന്ന വിശദീകരണവും

 ‘മോദി രാജിവയ്ക്കണം’ ഹാഷ് ടാഗ് പോസ്റ്റുകൾ പുനഃസ്ഥാപിച്ച് ഫേസ്ബുക്ക്; ബ്ലോക്ക് ചെയ്ത സംഭവം അറിയാതെ പറ്റിയതെന്ന വിശദീകരണവും

NEWSNOW14: മോദി രാജിവെക്കണം എന്ന് ടാഗ് ചെയ്ത് കൊണ്ടുള്ള പോസ്റ്റുകൾ പുനഃസ്ഥാപിച്ച് ഫേസ്ബുക്ക്. ResignModi എന്ന ഹാഷ് ടാഗുകൾ ബ്ലോക്ക് ചെയ്ത സംഭവം അറിയാതെ പറ്റിപ്പോയതാണെന്ന് വിശദീകരണത്തോട് കൂടെയാണ് നടപടി. ഇന്ത്യൻ സർക്കാർ ആവശ്യപ്പെട്ടതുകൊണ്ടല്ല പോസ്റ്റുകൾ പിൻവലിച്ചതെന്നും ഫേസ്ബുക്ക് കൂട്ടിച്ചേർത്തു.

കോവിഡ് പ്രതിസന്ധിക്കിടെ കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന പോസ്റ്റുകൾ ഫേസ്ബുക്ക് തുടർച്ചയായി പിൻവലിച്ചിരുന്നു. വിമർശനങ്ങളെ വിലക്കുന്നു എന്ന ആരോപണം പരിഗണിക്കാതെ ആയിരുന്നു ഫേസ്ബുക്കിന്റെ നടപടി. ഇതിന്റെ ഭാഗമായാണ് #ResignModi എന്ന് ടാഗ് ചെയ്ത പോസ്റ്റ്കൾ ഫേസ്ബുക്ക് പിൻവലിച്ചത്. എറെ ചർച്ച ചെയ്യപ്പെട്ട പോസ്റ്റുകൾ പൊടുന്നനെ അപ്രത്യക്ഷമായത് അന്താരാഷ്ട്ര തലത്തിൽ അടക്കം ചർച്ചയായി. ഇതേ തുടർന്നാണ് ഫേസ്ബുക്ക് നടപടി തിരുത്തിയത്.

Facebook Comments

News Desk 4