News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

എം.സ്വരാജിന്റെ പരാജയം; കോടതിയെ സമീപിക്കാനൊരുങ്ങി സി.പി.ഐ.എം

 എം.സ്വരാജിന്റെ പരാജയം; കോടതിയെ സമീപിക്കാനൊരുങ്ങി സി.പി.ഐ.എം

കൊച്ചി: നിയമസഭാ തെരെഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയില്‍ കെ ബാബുവിന്റെ വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് സി പി ഐ എം കോടതിയിലേയ്ക്ക്. കെ ബാബു അയ്യപ്പന്റെ പേരില്‍ വോട്ട് പിടിച്ച് തെരെഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാരോപിച്ചാണ് ഹൈക്കോടതിയെ സമീപിക്കുക. സീല്‍ ഇല്ലാത്തതിന്റെ പേരില്‍ 1071 പോസ്റ്റല്‍ വോട്ട് അസാധുവാക്കിയ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയും സി പി ഐ എം കോടതിയില്‍ ചോദ്യം ചെയ്യും.

992 വോട്ടിന് സിറ്റിംഗ് എം എല്‍ എ എം സ്വരാജിന്റെ പരാജയം ബി ജെ പി വോട്ടുകള്‍ മറച്ചത് കൊണ്ടാണെന്നായിരുന്നു പ്രധാന ആരോപണം.ഇതിന് പിന്നാലെയാണ് കെ ബാബുവിന്റെ വിജയത്തിനെതിരെ സി പി ഐ എം കോടതിയെ സമീപിക്കുന്നത്. കെ ബാബു അയ്യപ്പന്റെപേരില്‍ വോട്ട് പിടിച്ചെന്നും തെരെഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളും, കെ ബാബുവിന്റെ പ്രസംഗങ്ങളുമടക്കമുള്ള തെളിവുകള്‍ തെരെഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ടുണ്ടെന്നും ഇക്കാര്യത്തില്‍ നടപടിയുണ്ടായില്ലെന്നും സി പി ഐ എം ആരോപിക്കുന്നു.

Facebook Comments

News Desk 4