News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

രാജ്യത്തെ കോവിഡ് പ്രതിസന്ധി നേരിടുന്നതില്‍ വീഴ്ച; കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് അനുപം ഖേര്‍

 രാജ്യത്തെ കോവിഡ് പ്രതിസന്ധി നേരിടുന്നതില്‍ വീഴ്ച; കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് അനുപം ഖേര്‍

NEWSNOW14: രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് ചലച്ചിത്ര നടനും മുന്‍ എഫ് ടി ടി ഐ ചെയര്‍മാനുമായ അനുപം ഖേര്‍. ‘പ്രതിച്ഛായ നിര്‍മിതിയേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ സര്‍ക്കാറിന് ചെയ്യാനുള്ള സമയമാണിത്. പക്ഷെ കോവിഡ് പ്രതിസന്ധി നേരിടുന്നതില്‍ സര്‍ക്കാറിന് വീഴ്ച പറ്റി. എന്നാല്‍, സര്‍ക്കാറിന്റെ വീഴ്ച മറ്റ് പാര്‍ട്ടികള്‍ അവരുടെ നേട്ടത്തിന് ഉപയോഗിക്കുന്നത് തെറ്റാണ്.

സര്‍ക്കാറിനെതിരെയുള്ള വിമര്‍ശനങ്ങളില്‍ കഴമ്പുണ്ട്. മനുഷ്യത്വ രഹിതര്‍ക്ക് മാത്രമേ നദിയില്‍ മൃതദേഹം ഒഴുകിയെത്തിയ സംഭവത്തെ അംഗീകരിക്കാന്‍ കഴിയൂവെന്നും’ അദ്ദേഹം പറഞ്ഞു. ഏറെക്കാലമായി ബിജെപിയെ അനുകൂലിക്കുന്നയാളാണ് അനുപം ഖേര്‍. നേരത്തെ പല വിഷയങ്ങളിലും നരേന്ദ്ര മോദി സര്‍ക്കാറിനെ പിന്തുണച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ കിരണ്‍ ഖേര്‍ ബിജെപി എംപിയാണ്.

Facebook Comments