News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് പ്രധിരോധ പ്രവർത്തനങ്ങളിൽ വീഴച, വാര്‍ഡ് തല സമിതികൾ നിഷ്‌ക്രിയം; തിരുത്തല്‍ വേണമെന്ന് മുഖ്യമന്ത്രി

 കോവിഡ് പ്രധിരോധ പ്രവർത്തനങ്ങളിൽ വീഴച, വാര്‍ഡ് തല സമിതികൾ നിഷ്‌ക്രിയം; തിരുത്തല്‍ വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രധിരോധ പ്രവർത്തനങ്ങളിൽ വീഴച ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. 118 തദ്ദേശ സ്ഥാപനങ്ങളില്‍ മതിയായ കോവിഡ് ചികിത്സാ സൗകര്യങ്ങളില്ല പല വാര്‍ഡ്തല സമിതികളും നിഷ്‌ക്രിയമാണെന്നും വാര്‍ഡ്തല സമിതികള്‍ വിളിച്ചുകൂട്ടുന്നതില്‍ ചില തദ്ദേശസ്ഥാപനങ്ങള്‍ക്ക് വീഴ്ചപറ്റി. വാര്‍ഡ്തല പ്രവര്‍ത്തനങ്ങളില്‍ മങ്ങലുണ്ടോയെന്ന് പരിശോധിക്കണമെന്നും അടിയന്തരമായി തിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് വീഴ്ച. ഇടുക്കി, എറണാകുളം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലും അലംഭാവമുണ്ട്. വാര്‍ഡുതലത്തില്‍ കൂട്ടായ്മകള്‍ വേണം. കൃത്യമായ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ഇവര്‍ക്കാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിരോധത്തിലുള്ള പാളിച്ചകളും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതും പൊലീസിനെയും ജില്ലാ ഭരണകൂടത്തിനെയോ അറിയിക്കാം. മെഡിക്കല്‍ ഷോപ്പുകളില്‍ മരുന്നില്ലെങ്കില്‍ എത്തിക്കണമെന്നും തദ്ദേശ പ്രതിനിധികളുമായുള്ള യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

Facebook Comments

News Desk 4