News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

രണ്ട് വർഷത്തിലൊരിക്കൽ ലോകകപ്പ് നടത്താനുള്ള പുതിയ പദ്ധതിയുമായി ഫിഫ; തീരുമാനം വിശദ പഠനത്തിനു ശേഷം

 രണ്ട് വർഷത്തിലൊരിക്കൽ ലോകകപ്പ് നടത്താനുള്ള പുതിയ പദ്ധതിയുമായി ഫിഫ; തീരുമാനം വിശദ പഠനത്തിനു ശേഷം

NEWSNOW14: രണ്ട് വർഷത്തിലൊരിക്കൻ ലോകകപ്പ് നടത്താനുള്ള പദ്ധതിയുമായി ഫിഫ. വാർഷിക പൊതുസമ്മേളനത്തിൽ സൗദി അറേബ്യ ഫുട്ബോൾ ഫെഡറേഷനാണ് പുരുഷ, വനിതാ ടൂർണമെൻ്റുകൾ രണ്ട് വർഷം കൂടുമ്പോൾ നടത്തുക എന്ന ആശയം മുന്നോട് വച്ചത്. ഇതേപ്പറ്റി വിശദമായ പഠനം നടത്താനാണ് ഫിഫയുടെ തീരുമാനം. നിലവിൽ നാല് കൊല്ലത്തിൽ ഒരിക്കലാണ് ലോകകപ്പ് നടത്തുക.

“ഭാവിയിലെ ഫുട്ബോൾ പ്രതിസന്ധിയിലാണ്. നിലവിലെ പ്രതിസന്ധികൾക്കൊപ്പം കൊവിഡ് മഹാമാരിയും പ്രശ്നമായി തുടരുകയാണ്. ആഗോളാടിസ്ഥാനത്തിൽ ഫുട്ബോൾ എങ്ങനെയാണ് വളരുന്നത് എന്നതിനെപ്പറ്റി അറിയേണ്ടതുണ്ട്. നാലു വർഷത്തിലൊരിക്കൽ ലോകകപ്പ് നടത്തുന്ന പതിവ് മാറ്റണമോ എന്നത് ആലോചിക്കണം”- സൗദി അറേബ്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡൻ്റ് യാസർ അൽ-മിസെഹൽ പറഞ്ഞു.

അതേസമയം, പഠനം തിടുക്കത്തിലാക്കില്ലെന്ന് ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫൻ്റിനോ പറഞ്ഞു. നിലവിൽ ഉള്ളതിനെ തകർത്തുകളയാൻ ഉദ്ദേശിക്കുന്നില്ല. പക്ഷേ, ഈ ആശയത്തെപ്പറ്റി കുറച്ചുകൂടി പഠിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഖത്തറിലാണ് അടുത്ത പുരുഷ ലോകകപ്പ് നടക്കുന്നത്. 2023ലാണ് ലോകകപ്പ്. അതേവർഷം തന്നെ ഓസ്ട്രേലിയയിലും ന്യൂസീലൻഡിലുമായി വനിതാ ലോകകപ്പും നടക്കും.

Facebook Comments