News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

സാമ്പത്തിക തട്ടിപ്പ് കേസ്; സംവിധായകൻ വി.എ ശ്രീകുമാർ മേനോൻ അറസ്റ്റിൽ

 സാമ്പത്തിക തട്ടിപ്പ് കേസ്; സംവിധായകൻ വി.എ ശ്രീകുമാർ മേനോൻ അറസ്റ്റിൽ

പാലക്കാട്: സാമ്പത്തിക തട്ടിപ്പ് കേസിൽ സംവിധായകൻ വി എ ശ്രീകുമാർ അറസ്റ്റിൽ. ശ്രീവത്സം ഗ്രൂപ്പിന്റെ ഒരുകോടി രൂപ തട്ടിയെടുത്തു എന്ന കേസിൽ പാലക്കാട്ടെ വീട്ടിൽ നിന്നും ഇന്നലെ രാത്രിയോടെയാണ് ആലപ്പുഴ സൗത്ത് പോലീസ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്. സിനിമാ നിർമാണത്തിനായി 8 കോടി രൂപ ശ്രീകുമാർ കൈപ്പറ്റിയെന്നും എന്നാൽ സിനിമ പിന്നീട് നടന്നില്ലെന്നും. തിരികെ നൽകാനുള്ള ഒരു കോടി രൂപ നൽകിയില്ലെന്നാണ് പരാതി.

സംഭവത്തിൽ മാസങ്ങൾക്ക് മുൻപ് പോലീസിന് പരാതി ലഭിച്ചിരുന്നു. പോലീസ് കേസെടുത്തപ്പോൾ ശ്രീകുമാർ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്.

Facebook Comments

News Desk 4