News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

താനെ സ്വകാര്യ ആശുപത്രിയിൽ തീപിടുത്തം; നാല് രോഗികള്‍ മരിച്ചു

 താനെ സ്വകാര്യ ആശുപത്രിയിൽ തീപിടുത്തം; നാല് രോഗികള്‍ മരിച്ചു

NEWSNOW14: മഹാരാഷ്ട്രയിലെ താനെയില്‍ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ നാല് രോഗികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

മുംബ്രയിലെ കൗസയിലുള്ള പ്രൈം ക്രിട്ടിക്കെയര്‍ ആശുപത്രിയില്‍ പുലര്‍ച്ചെ 3.40നായിരുന്നു തീപ്പിടിത്തമുണ്ടായത്. അപകടകാരണം വ്യക്തമല്ല.

മൂന്ന് യൂണിറ്റ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് തീയണച്ചത്.

ഐ സി യുവില്‍ ചികിത്സയിലുണ്ടായിരുന്ന ആറ് രോഗികള്‍ ഉള്‍പ്പെടെ 20 രോഗികളെ സുരക്ഷിതമായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തില്‍ ആശുപത്രിയിലെ ഒന്നാംനില തകര്‍ന്നതായും കോവിഡ് രോഗികളാരും ചികിത്സയില്‍ ഉണ്ടായിരുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.

പരിക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപ വീതവും നല്‍കും. സംഭവത്തെക്കുറിച്ച് ഉന്നതതല സമിതി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Facebook Comments

News Desk 5