News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ചാല മാർക്കറ്റിൽ തീപിടുത്തം; മഹാദേവ ടോയ്സ്സെന്റർ ഭാഗികമായി നശിച്ചു

 ചാല മാർക്കറ്റിൽ തീപിടുത്തം; മഹാദേവ ടോയ്സ്സെന്റർ ഭാഗികമായി നശിച്ചു

തിരുവനന്തപുരം: ചാല മാർക്കറ്റിൽ മഹാദേവ ടോയ്‌സ് സെന്ററിൽ തീപിടുത്തം. കടയുടെ രണ്ടാം നിലയിലാണ് തീ ഉയർന്നത്. തീയണക്കാൻ ഫയർ ഫോഴ്സിൻ്റെ ശ്രമം തുടരുകയാണ്. ലോക്ക്ഡൗൺ ആയതിനാൽ കട അടഞ്ഞുകിടക്കുകയായിരുന്നു. അതുകൊണ്ട് വലിയ ഒരു അത്യാഹിതം ഒഴിവായി.

അടുത്തടുത്ത് കടകൾ ഉള്ളതിനാൽ അപകട സാധ്യതയുണ്ടെന്ന് ഫയർ ഫോഴ്സ് പറയുന്നു. നാല് യൂണിറ്റ് ഫയർഫോഴ്സുകളാണ് എത്തി തീ അണയ്ക്കാൻ ശ്രമം തുടങ്ങി. കളിപ്പാട്ടങ്ങൾ സൂക്ഷിച്ചുവച്ചിരിക്കുന്ന ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിനുള്ള കാരണം എന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം.

Facebook Comments

News Desk 4