News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

‘കൊല്ലം ജില്ലയിലെ ആശുപത്രികള്‍ക്ക് പ്രതിവാരം അഞ്ച് ടണ്‍ ഓക്‌സിജന്‍ നല്‍കണം’; കളക്ടറുടെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

 ‘കൊല്ലം ജില്ലയിലെ ആശുപത്രികള്‍ക്ക് പ്രതിവാരം അഞ്ച് ടണ്‍ ഓക്‌സിജന്‍ നല്‍കണം’; കളക്ടറുടെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

കൊച്ചി: കൊല്ലം ജില്ലയിലെ ആശുപത്രികള്‍ക്ക് കെ എം എം എല്‍ പ്രതിവാരം അഞ്ച് ടണ്‍ ഓക്‌സിജന്‍ നല്‍കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവിന് ഹൈകോടതി സ്റ്റേ. ഓക്‌സിജന്‍ വിതരണം ഏതെങ്കിലും ഒരു ജില്ലയ്ക്ക് പ്രാമുഖ്യം നല്‍കി നടപ്പാക്കാന്‍ സാധിക്കില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കി.

കൊല്ലം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും മറ്റ് ചില ആശുപത്രികള്‍ക്കും കെ എം എം.എല്‍ പ്രതിവാരം അഞ്ച് ടണ്‍ ഓക്‌സിജന്‍ നല്‍കണമെന്ന് കഴിഞ്ഞ ദിവസമാണ് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

ഇതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. ഓക്‌സിജന്‍ വിതരണം സംസ്ഥാന അടിസ്ഥാനത്തില്‍ നടക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഇത്തരത്തില്‍ ഒരു ഉത്തരവിറക്കാന്‍ ജില്ലാ കളക്ടര്‍ക്ക് അധികാരമില്ലെന്നും സംസ്ഥാനത്ത് ഓക്‌സിജന്‍ ലഭ്യത ദുരന്തനിവാരണ അതോറിറ്റി ഉറപ്പു വരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

Facebook Comments