News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

വ്യാജ ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് നിർമ്മാണം; ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

 വ്യാജ ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് നിർമ്മാണം; ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

NEWSNOW14: വ്യാജ ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയതിന് ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ.

ബംഗാളിലെ ഇസ്ലാംപൂർ സ്വദേശിയായ സജിത്ത് മൊണ്ഡൽ(30)ആണ് പോലീസ് പിടിയിലായത്.

മൂവാറ്റുപുഴ കീച്ചേരിപടിയിൽ ട്രെയിൻ, ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്കിംഗ് സ്ഥാപനം നടത്തിവരികയായിരുന്നു സജിത്ത് മൊണ്ഡൽ.

കോവിഡ് വ്യാപനം രൂക്ഷമായതോടെ ആർ ടി പി സി ആർ സർട്ടിഫിക്കറ്റിന് ആവശ്യക്കാരേറി.

ഇതര സംസ്ഥാന തൊഴിലാളികൾക്കായിരുന്നു ഇയാൾ വ്യാജ ആർ ടി പി സി ആർ പരിശോധനാഫലം നൽകിവന്നത്.

കഴിഞ്ഞ ഒരാഴ്ചയായി പോലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്നാണ് ഇയാളെ പിടികൂടിയത്.

പ്രതിയുടെ പക്കൽനിന്ന് പണമിടപാട് രേഖകളും നിരവധി ആധാർ കാർഡുകളും കണ്ടെത്തിയിട്ടുണ്ട്.

Facebook Comments

News Desk 5