News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

മുൻ കേന്ദ്രമന്ത്രി ചൗധരി അജിത് സിംഗ് അന്തരിച്ചു; മരണം കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയെ

 മുൻ കേന്ദ്രമന്ത്രി ചൗധരി അജിത് സിംഗ് അന്തരിച്ചു; മരണം കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയെ

NEWSNOW14: മുൻ കേന്ദ്രമന്ത്രിയും രാഷ്ട്രീയ ലോക്ദൾ നേതാവുമായ ചൗധരി അജിത് സിംഗ്(82) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. ശ്വാസകോശ അണുബാധയെ തുടർന്ന് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏപ്രിൽ 20നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗിന്റെ മകനാണ് അജിത് സിംഗ്. 1986ൽ രാജ്യസഭാംഗമായ അജിത് സിംഗ് ഏഴ് തവണ ഉത്തർപ്രദേശിലെ ബാഗ്പത് മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. വി പി സിംഗ് സർക്കാരിൽ വ്യവസായ മന്ത്രിയായും നരസിംഹ റാവു മന്ത്രിസഭയിൽ ഭക്ഷ്യമന്ത്രിയുമായിരുന്നു. പിന്നീട് ആർ എൽ ഡി രൂപീകരിച്ചതിന് ശേഷം 2001ൽ വാജ്‌പേയ് മന്ത്രിസഭയിൽ കൃഷിമന്ത്രിയുമായി. 2003 വരെ എൻഡിഎയിൽ പ്രവർത്തിച്ചു. രണ്ടാം യു പി എ സർക്കാരിൽ വ്യോമയാന മന്ത്രിയായിരുന്നു.

Facebook Comments

News Desk 4