News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

സൗജന്യ കോവിഡ് വാക്സീൻ; കേന്ദ്ര നിലപാടിനെതിരായ പ്രമേയം നിയമസഭ ഒറ്റക്കെട്ടായി പാസാക്കി

 സൗജന്യ കോവിഡ് വാക്സീൻ; കേന്ദ്ര നിലപാടിനെതിരായ പ്രമേയം നിയമസഭ ഒറ്റക്കെട്ടായി പാസാക്കി

തിരുവനന്തപുരം: കോവിഡ് വാക്സീൻ സൗജന്യവും സമയബന്ധിതവുമായി ലഭ്യമാക്കണമെന്ന പ്രമേയം ഐകകണ്ഠേന പാസാക്കി കേരള നിയമസഭ. ചട്ടം 118 അനുസരിച്ച് നിയമസഭയിൽ ആരോഗ്യമന്ത്രി വീണ ജോർജ്ജ് പ്രമേയം അവതരിപ്പു. വാക്സീൻ വാങ്ങാൻ മറ്റ് സംസ്ഥാനങ്ങളോട് കമ്പോളത്തിൽ മത്സരിക്കാൻ ആവശ്യപ്പെട്ടത് പ്രതിഷേധാർഹമാണെന്ന് പ്രമേയം പറയുന്നു.

പൊതുമേഖല ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിർബന്ധിത ലൈസൻസ് വ്യവസ്ഥ ഉപയോഗപെടുത്തി വാക്സിൻ നിർമ്മിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടന അടിയന്തിര ആവശ്യത്തിന് അനുമതി നൽകിയ കമ്പനികളുടെയും യൂറോപ്യൻ മെഡിസിൻസ് ഏജൻസി, യു കെ എം എച്ച് ആർ എ, ജപ്പാൻ പി എം ഡി എ, യു എസ് എഫ് ഡി എ എന്നിവയുടെ അനുമതിയുള്ള വാക്സീൻ കമ്പനികൾക്കും ഇളവ് നൽകാമെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു.

ചോദ്യോത്തര വേളയിൽ അടിയന്തിര പ്രമേയത്തെ ചൊല്ലി ഏറ്റുമുട്ടൽ നടന്നിരുന്നെങ്കിലും പ്രതിപക്ഷം സഭ ബഹിഷ്കരിച്ചില്ല. പിന്നീടാണ് ആരോഗ്യമന്ത്രി പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ അനുകൂലിച്ച പ്രതിപക്ഷം ചെറിയ ഭേദഗതികൾ ആവശ്യപ്പെട്ടു. ഇത് കൂടി അംഗീകരിച്ചാണ് പ്രമേയം ഐകകണ്ഠേന പാസാക്കിയത്.

Facebook Comments